പാലാ നഗരസഭയിൽ 30000 രൂപയുടെ എയര്‍ പോഡ് മോഷണം; സിപിഎം കൗണ്‍സിലറെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്

പാലാ നഗരസഭയിൽ 30000 രൂപയുടെ എയര്‍ പോഡ് മോഷണം; സിപിഎം കൗണ്‍സിലറെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്

 

പാലാ: പാലാ നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം കൗണ്‍സിലറെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. എയർ പോഡ് മോഷണത്തിലാണ് സിപിഎം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടത്തിലിനെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ് എം കൗണ്‍സലർ ജോസ് ചീരങ്കുഴി രംഗത്ത് വന്നത്. ജോസ് ചീരങ്കുഴിയുടെ 30000 രൂപ വിലയുള്ള എയര്‍പോഡാണ് മോഷണം പോയത്.

 

എന്നാല്‍ തനിക്കെതിരായ ആരോപണം ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ ബിനു പുളിക്കക്കണ്ടം സംഭവത്തില്‍ പൊലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ആക്ടിങ് ചെയര്‍മാന് ബിനു പുളിക്കക്കണ്ടം കത്ത് നല്‍കിയിട്ടുണ്ട്. ഒരു പടി കൂടി കടന്ന് തനിക്കെതിരായ ഗൂഢാലോചനയില്‍ ജോസ് കെ മാണിക്ക് പങ്കുണ്ടെന്നും ബിനു ആരോപിച്ചു. ബിനുവിനെതിരായ ആരോപണം ഉന്നയിച്ച ജോസ് ചീരങ്കുഴിക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം അംഗങ്ങള്‍ പ്രതിഷേധിച്ചു. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബഹളത്തെ തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം നിര്‍ത്തിവച്ചു.

 

 

 

 

എയര്‍പോഡ് യു ഡി എഫ് കൗണ്‍സിലർമാരാരും എടുത്തിട്ടില്ലെന്ന് കാട്ടി യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് നഗരസഭാ അധ്യക്ഷയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതോടെ ഭരണപക്ഷ കൗണ്‍സിലർമാർ ഒന്നടങ്കം സംശയ നിഴലിലായെന്ന് മാണി ഗ്രൂപ്പിലെ തന്നെ മറ്റൊരു കൗണ്‍സിലർ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞിരുന്നു.പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎമ്മിലെ ജോസിൻ ബിനോ രാജിവച്ചതിന് പിന്നാലെയാണ് നഗരസഭയില്‍ പുതിയ വിവാദം ഉടലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ഇടതു മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞതിനാലാണ് ജോസിൻ ബിനോ രാജിവെച്ചത്. ചെയർമാന്റെ താത്കാലിക ചുമതല വികസന സ്റ്റാൻഡി ഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനാണ്. ഇനിയുള്ള രണ്ടു വർഷക്കാലം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനാണ് ചെയർമാൻ സ്ഥാനം.