ദിവസം 28 കിലോമീറ്റര്‍ ചങ്ങാടം തുഴയണം; പല ദിവസങ്ങളിലും കാട്ട് കിഴങ്ങ് ഭക്ഷിച്ച്  വിശപ്പടക്കും; സര്‍ക്കാര്‍ രേഖകളിലില്ലാത്ത മനുഷ്യര്‍ക്ക് കിറ്റില്ല; ചെല്ലപ്പനും കുടുംബത്തിനും ഇനി കിടപ്പാടവും നഷ്ടമായേക്കാം

ദിവസം 28 കിലോമീറ്റര്‍ ചങ്ങാടം തുഴയണം; പല ദിവസങ്ങളിലും കാട്ട് കിഴങ്ങ് ഭക്ഷിച്ച് വിശപ്പടക്കും; സര്‍ക്കാര്‍ രേഖകളിലില്ലാത്ത മനുഷ്യര്‍ക്ക് കിറ്റില്ല; ചെല്ലപ്പനും കുടുംബത്തിനും ഇനി കിടപ്പാടവും നഷ്ടമായേക്കാം

Spread the love

സ്വന്തം ലേഖകന്‍

കോതമംഗലം: ഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് മീന്‍ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തില്‍പെട്ട ചെല്ലപ്പനും യശോധയും വനംവകുപ്പിന്റെ കുടിയിറക്കല്‍ ഭീഷണിയില്‍. 18 വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്ന ഇവരുടെ ജീവിതം സിനിമാക്കഥയെ വെല്ലും.

ചെല്ലപ്പനും യശോദയും സഹോദരന്മാരുടെ മക്കളായിരുന്നു. 18 വര്‍ഷം മുമ്പ് ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് ഊരുകൂട്ടം വിലക്ക് ഏര്‍പ്പെടുത്തി. പിന്നാലെ കോളനിയില്‍ നിന്നും പുറത്താക്കി. കുടില്‍കെട്ടി താമസിക്കാന്‍ ഒരിടമായിരുന്നു ആവശ്യം. ആരും സഹായിക്കാന്‍ തയ്യാറായില്ല. ഒറ്റയ്ക്ക് കാട്ടില്‍ കുടില്‍കെട്ടി താമസിക്കുന്നതിന് വനംവകുപ്പുധികൃതരുടെ ഇടപെടല്‍ തടസ്സമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ ഇവര്‍ക്കില്ല. അത്‌കൊണ്ട് സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. വിസ്്തൃതിയില്‍ പരന്നുകിടക്കുന്ന ഇടമലയാര്‍ ജലാശയമായിരുന്നു കാടിന്റെ അതിര്‍ത്തി. മീന്‍പിടുത്തമായിരുന്നു പിന്നീടുള്ള പ്രധാന തൊഴില്‍. കിട്ടുന്ന മീന്‍ വടാട്ടുപാറയില്‍ കൊണ്ടുപോയി വില്‍ക്കും. ഇതുവഴി ലഭിക്കുന്ന തുകയ്ക്ക് അരിസാമാനങ്ങള്‍ വാങ്ങി മടങ്ങും.

മീന്‍പിടുത്തത്തിനുള്ള സൗകര്യം കണക്കിലെടുത്ത് താമസം ജലാശയത്തിന്റെ തീരത്തെ കപ്പായത്ത് പാറക്കെട്ടിന് മുകളിലായി. ആനയും കടുവയും പുലിയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പാറക്കൂട്ടത്തിന് താഴെ എത്തും. വടാട്ടുപാറയില്‍ എത്തണമെങ്കില്‍ പോണ്ടിയില്‍ (ഇല്ലികള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം) 28 കിലോമീറ്റര്‍ സഞ്ചരിക്കണം. 4-5 മണിക്കൂര്‍ തുുടര്‍ച്ചയായി തുഴയണം.

12 ഉം 9 ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്ക് ഇല്ലിലപ്പാറയിലെയും വാഴച്ചാലിലെയും ട്രൈബല്‍ സൂക്ൂളികളിലാണ് പഠിക്കുന്നത്. കോവിഡ് കാരണം ഈ വര്‍ഷത്തെ ക്ലാസ്സ് നടന്നില്ല. ഒരു ചെറിയ മൊബൈലുണ്ട്. മലമുകളില്‍ റെയിഞ്ച് കിട്ടുന്ന ഒന്നുരണ്ട് സ്ഥലങ്ങളുണ്ട് .അവിടെ നിന്നാണ് അത്യവശ്യം ആളുകളെ വിളിക്കുന്നത്.

ആവശ്യമായ രേഖകളില്ലാത്തതിനാല്‍ സൗജന്യറേഷനടക്കം ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന സ്ഥലം ഒഴിയാന്‍ വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.