മുണ്ടക്കയത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീട്ടമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു ; വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം പൊലീസെത്തി വീട്ടമ്മയെ മോചിപ്പിച്ചു :  ഭർത്താവും മകനും പൊലീസ് പിടിയിൽ

മുണ്ടക്കയത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീട്ടമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു ; വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം പൊലീസെത്തി വീട്ടമ്മയെ മോചിപ്പിച്ചു : ഭർത്താവും മകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

മുണ്ടക്കയം : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട വീട്ടമ്മയെ പൊലീസെത്തി മോചിപ്പിച്ചു. ഇളങ്കാട് കൊടുങ്ങവയലിൽ ജെസിയാണ് (65) ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടുവെന്ന് പഞ്ചായത്ത് അംഗത്തെ വീട്ടമ്മ അറിയിരിക്കുകയായിരുന്നു.

പഞ്ചായത്ത് അംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ കളക്ടർ, പൊലീസ് എന്നിവരെ വിവരം അറിയിച്ചു.തുടർന്ന് മുണ്ടക്കയം പൊലീസ് എത്തി വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി ഇരുവരും തമ്മിൽ വഴക്കും ഹൈകോടതിയിൽ ഉൾപ്പടെ കേസും നടന്നുവരികെയാണെന്ന് മുണ്ടക്കയം സി.ഐ ഷിബുകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.

ജെസി നേരത്തെ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിരിന്നുവെന്നും തുടർന്ന് ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. രണ്ട് നിലയുള്ള വീട്ടിൽ താഴെയാണ് ജെസി താമസിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ള വർക്കിയും ഇളയ മകനും മുകൾനിലയിലും താമസിക്കുകയായിരുന്നു.

ഇവർ താമസിച്ചിരുന്ന വീടിെന്റ ഗേറ്റ് വാർക്കകമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഗാർഹിക പീഡനത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാെണന്ന് പൊലീസ് അറിയിച്ചു.