ദിവസം 28 കിലോമീറ്റര്‍ ചങ്ങാടം തുഴയണം; പല ദിവസങ്ങളിലും കാട്ട് കിഴങ്ങ് ഭക്ഷിച്ച് വിശപ്പടക്കും; സര്‍ക്കാര്‍ രേഖകളിലില്ലാത്ത മനുഷ്യര്‍ക്ക് കിറ്റില്ല; ചെല്ലപ്പനും കുടുംബത്തിനും ഇനി കിടപ്പാടവും നഷ്ടമായേക്കാം

സ്വന്തം ലേഖകന്‍ കോതമംഗലം: ഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് മീന്‍ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തില്‍പെട്ട ചെല്ലപ്പനും യശോധയും വനംവകുപ്പിന്റെ കുടിയിറക്കല്‍ ഭീഷണിയില്‍. 18 വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്ന ഇവരുടെ ജീവിതം സിനിമാക്കഥയെ വെല്ലും. ചെല്ലപ്പനും യശോദയും സഹോദരന്മാരുടെ മക്കളായിരുന്നു. 18 വര്‍ഷം മുമ്പ് ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് ഊരുകൂട്ടം വിലക്ക് ഏര്‍പ്പെടുത്തി. പിന്നാലെ കോളനിയില്‍ നിന്നും പുറത്താക്കി. കുടില്‍കെട്ടി താമസിക്കാന്‍ ഒരിടമായിരുന്നു ആവശ്യം. ആരും സഹായിക്കാന്‍ തയ്യാറായില്ല. ഒറ്റയ്ക്ക് കാട്ടില്‍ കുടില്‍കെട്ടി താമസിക്കുന്നതിന് വനംവകുപ്പുധികൃതരുടെ ഇടപെടല്‍ തടസ്സമായി. ആധാര്‍ കാര്‍ഡോ […]

ജര്‍മ്മന്‍ സാങ്കേതിക പരിശീലന സ്ഥാപനമായ ഡ്രില്ലിംഗ് കോളജ് ഓഫ്  സെല്ലെ, യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി അംഗീകൃത എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് പരിശീലന സ്ഥാപനമായ എറ്റിസിസി എന്നിവയുമായി എഡ്ജ് വാഴ്സിറ്റി ധാരണാപത്രം ഒപ്പുവെച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം:  യുവാക്കളുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ടപ്പ് എഡ്ജ് വാഴ്‌സിറ്റി ജര്‍മനിയിലെ  രണ്ട് പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണയിലെത്തി. ലോകത്തെ പ്രമുഖ ഓയില്‍ കമ്പനികളുടെ മേല്‍നോട്ടത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിംഗ് കോഴ്‌സ് നടത്തുന്ന ജര്‍മ്മന്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം ഡ്രില്ലിംഗ് കോളജ്  ഓഫ് സെല്ലെ(Drilling College of Celle), എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിംഗ് കോഴ്‌സ് നടത്തുന്ന യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി(EASA) അംഗീകാരമുള്ള എറ്റിസിസി( ATCC) എന്നിവയുമായാണ് ധാരണയിലെത്തിയത്. ഡ്രില്ലിംഗ് […]

എട്ടാം ക്ലാസില്‍ ഫിസിക്‌സിന് മൂന്ന് മാര്‍ക്ക്: ഒടുവില്‍ അതേ വിഷയത്തില്‍ ഡോക്ടറേറ്റ്.കൃഷ്ണകുമാര്‍ പുലിയാണ്

കൊച്ചി: എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃഷ്ണകുമാര്‍ ഫിസിക്‌സിന് എട്ടുതലയില്‍ പൊട്ടിയിരുന്നു. അന്ന് ലഭിച്ചത് അമ്പതില്‍ വെറും മൂന്ന് മാര്‍ക്ക്. എല്ലാവരും പരിഹസിച്ചെങ്കിലും കൃഷ്മകുമാര്‍ തളര്‍ന്നില്ല. തന്നെ നാണം കെടുത്തിയ വിഷയത്തോടുള്ള മത്സരമായിരുന്നു പിന്നീട്. ഒടുവില്‍ കൃഷ്ണകുമാറിന് മുമ്പില്‍ ഫിസിക്‌സ് തോറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തോല്‍പ്പിച്ച വിഷയത്തിന് മേല്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ കൃഷണ്കുമാര്‍ നേടിയത് ഡോക്ടറേറ്റ്. ജീവിതത്തിലെ ചെറിയ പരാജയങ്ങളില്‍ മാനസികമായി തളര്‍ന്ന് ആത്മഹത്യാ വക്കിലേയ്ക്ക് എത്തിപ്പെടുന്ന തലമുറയ്ക്ക് മാതൃകയായി കൃഷ്ണകുമാര്‍ സിപി എന്ന യുവാവ്. ഏറെ ത്രില്ലടിപ്പിച്ച വിജയത്തെക്കുറിച്ച് കൃഷ്ണകുമാര്‍ സിപി തന്നെയാണ് […]