വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; യുവാവ് ധനസഹായം തേടുന്നു

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; യുവാവ് ധനസഹായം തേടുന്നു

സ്വന്തം ലേഖകന്‍

കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ആറുപറ വീട്ടില്‍ രാമചന്ദ്രന്റെയും ഷൈലജയുടെയും മകന്‍ ശരത് എ.ആര്‍ (29) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടുന്നു. തിരുവാര്‍പ്പ് കൊച്ചമ്പലം സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായിരുന്ന ശരത് ഒരു വര്‍ഷത്തിലധികമായി ഡയാലിസിസ് വിധേയനാകുന്നുണ്ട്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഇനി ജീവന്‍ രക്ഷിക്കാനാവൂ എന്നാണ് ശരത്തിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക മാറ്റിവയ്ക്കലിനും തുടര്‍ചികിത്സയ്ക്കുമായി 15 ലക്ഷത്തിലദികം രൂപ ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മകന്റെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ മാതാപിതാക്കള്‍ക്ക് ജോലി പോകാന്‍ കഴിയുന്നില്ല. ശരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.
ACCOUNT NUMBER- 67267036117
IFSC CODE- SBIN0070223

SBI THIRUVARPPU BRANCH
KOTTAYAM

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ACCOUNT HOLDER- SARATH A R
PHONE NUMBER- 9567895029