രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാണ് കെ. സുരേന്ദ്രൻ ശ്രമിക്കുന്നത് : ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ശോ​ഭാ സു​രേ​ന്ദ്ര​ൻ ; പരാതിയിൽ മറുപടി പറയേണ്ടത് പാർട്ടി അധ്യക്ഷനും ദേശീയ നേതൃത്വവും ആണെന്ന് എം.ടി രമേശ്

രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാണ് കെ. സുരേന്ദ്രൻ ശ്രമിക്കുന്നത് : ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ശോ​ഭാ സു​രേ​ന്ദ്ര​ൻ ; പരാതിയിൽ മറുപടി പറയേണ്ടത് പാർട്ടി അധ്യക്ഷനും ദേശീയ നേതൃത്വവും ആണെന്ന് എം.ടി രമേശ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ത​ന്നെ കെ.സുരേന്ദ്രൻ തന്നെ വേ​ട്ട​യാ​ടു​ന്നു​വെ​ന്നും ശോ​ഭ സുരേന്ദ്രൻ.

ഇ​തു​സം​ബ​ന്ധി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യ്ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​രാ​തി ന​ൽ​കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത​ന്നെ അ​പ​മാ​നി​ച്ച് പു​റ​ത്താ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പ്ര​തി​ക​രി​ക്കാ​തെ മാ​റി നി​ന്നി​ട്ടും ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്.

പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യാ​ണ് കാ​ട്ടി​ത്ത​രു​ന്ന​ത്. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യും കോ​ർ-​ക​മ്മി​റ്റി​യി​ലെ ഏ​ക വ​നി​താ അം​ഗ​വു​മാ​യി താ​ൻ തു​ട​രു​മ്പോ​ഴാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

സു​രേ​ന്ദ്ര​ന് ഭീ​ഷ​ണി​യാ​വു​മെ​ന്ന് ക​രു​തി​യാ​ണ് അ​ദ്ദേ​ഹം ത​ന്നെ ത​ഴ​ഞ്ഞ​ത്. പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചം​ഗ ദേ​ശീ​യ​സ​മി​തി​യി​ൽ​വ​രെ ഉ​ണ്ടാ​യി​രു​ന്ന ത​ന്നെ കോ​ർ​ക​മ്മി​റ്റി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി 2004-ൽ ​വ​ഹി​ച്ചി​രു​ന്ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും ശോ​ഭ കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി​ക്കു​ള്ളി​ലെ കാ​ര്യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ പ​റ​യ​രു​തെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​യാ​ൾ ത​ന്നെ ത​ന്‍റെ ഗ്രൂ​പ്പി​ലു​ള്ള​വ​രെ​ക്കൊ​ണ്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ക്തി​ഹ​ത്യ​ന​ട​ത്തു​ന്നു. പ്ര​തി​ക​രി​ക്കാ​തെ മാ​റി​നി​ന്നി​ട്ടും ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ശോ​ഭ നൽകിയ പ​രാ​തി​യി​ലുണ്ട്.

 

അതേസമയം ശോഭാ സുരേന്ദ്രൻ്റെ പരാതിയിൽ മറുപടി പറയേണ്ടത് പാർട്ടി അധ്യക്ഷനും ദേശീയ നേതൃത്വവും ആണ്.
ശോഭയുടെ പരാതി ചർച്ചക്കെടുക്കണോയെന്ന് പാർട്ടി അധ്യക്ഷൻ തീരുമാനിക്കട്ടെ എന്നും എം.ടി രമേശ്. അതേസമയം സംസ്ഥാന സർക്കാരിൻ്റെ വിവിധ പദ്ധതികൾ അന്വേഷിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ തീരുമാനം സ്വാഗതാർഹമെന്നും എം.ടി രമേശ് വ്യക്തമാക്കി.

കോടിയേരിക്കെതിരെ നടപടി വേണമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. മയക്ക് മരുന്ന് കേസിലെ അന്വേഷണ പരിധിയിൽ കൊടിയേരി ബാലകൃഷ്ണനും വരണമെന്നും എം.ടി രമേശ്