ശോഭ കെടാതിരിക്കാൻ ഫോർമുലകളുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം : ശോഭാ സുരേന്ദ്രനെ ഒറ്റപ്പെടുത്തി വിഭാഗീയതയെ നേരിടാൻ ഔദ്യോഗിക പക്ഷത്ത് നീക്കം ; മുകുന്ദനെ നേതൃത്വ നിരയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ ;ഇടഞ്ഞുനിൽക്കുന്ന പി.എം വേലായുധനെ അനുനയിപ്പിക്കാൻ പരിവാർ ഇടപെടലും

സ്വന്തം ലേഖകൻ കൊച്ചി: ബിജെപി. സംസ്ഥാന ഘടകത്തിൽ ഉണ്ടായിരുന്ന ചേരിപ്പോര് മറ നീക്കിഅതിശക്തമാവുകയാണ്. ഇതിനിടെ ശോഭാ സരേന്ദ്രനെ ഒറ്റപ്പെടുത്തി വിഭാഗീയതയെ നേരിടാൻ കേരളാ ബിജെപിയിലെ ഔദ്യോഗിക പക്ഷത്ത് നീക്കം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കുറ്റപ്പെടുത്തി പരസ്യപ്രതികരണവുമായി എത്തിയ മുതിർന്ന നേതാവ് പി.എം. വേലായുധനെ ഒപ്പം നിർത്താൻ സംഘപരിവാറിന്റെ തന്നെ ഇടപെടലും ഉണ്ടാകും. പിപി മുകുന്ദനെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടു വരാനും ശ്രമം നടക്കുന്നുണ്ട്. തങ്ങളുടെ നേതാവായി മുകുന്ദനെ ഉയർത്തിക്കാട്ടാൻ ബിജെപിയിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ശോഭാ സരേന്ദ്രനെ അനുനയിപ്പിക്കാൻ ബിജെപി […]

രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാണ് കെ. സുരേന്ദ്രൻ ശ്രമിക്കുന്നത് : ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ശോ​ഭാ സു​രേ​ന്ദ്ര​ൻ ; പരാതിയിൽ മറുപടി പറയേണ്ടത് പാർട്ടി അധ്യക്ഷനും ദേശീയ നേതൃത്വവും ആണെന്ന് എം.ടി രമേശ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ത​ന്നെ കെ.സുരേന്ദ്രൻ തന്നെ വേ​ട്ട​യാ​ടു​ന്നു​വെ​ന്നും ശോ​ഭ സുരേന്ദ്രൻ. ഇ​തു​സം​ബ​ന്ധി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യ്ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​രാ​തി ന​ൽ​കിയിട്ടുണ്ട്. ത​ന്നെ അ​പ​മാ​നി​ച്ച് പു​റ​ത്താ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പ്ര​തി​ക​രി​ക്കാ​തെ മാ​റി നി​ന്നി​ട്ടും ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യാ​ണ് കാ​ട്ടി​ത്ത​രു​ന്ന​ത്. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യും കോ​ർ-​ക​മ്മി​റ്റി​യി​ലെ ഏ​ക വ​നി​താ അം​ഗ​വു​മാ​യി താ​ൻ തു​ട​രു​മ്പോ​ഴാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സു​രേ​ന്ദ്ര​ന് […]

ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു : ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹം ; തൽക്കാലം  കാത്തിരിക്കാൻ ശോഭാ സുരേന്ദ്രനോട് മുതിർന്ന നേതാക്കളുടെ ഉപദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം:  ബി. ജെ. പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക് അടുക്കുന്നതോടെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണ്  ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്നത്. എന്നാല്‍ തന്റെ പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എടുക്കുന്നത് വരെ   കാത്തിരിക്കാനാണ് ശോഭ സുരേന്ദ്രന്റെ തീരുമാനം. അതേസമയം സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തകള്ളും  ശോഭ സുരേന്ദ്രൻ  നിഷേധിക്കുന്നുണ്ട്.  ഇതിനു പുറമെ ബി. ജെ. പി വിട്ട് കോണ്‍ഗ്രസില്‍ പോകുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനൊക്കെ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ തല്‍ക്കാലം കാത്തിരിക്കാനാണ്  […]