നാട്ടിലെ 6 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ട്; കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കുന്നുണ്ട്; ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നു; വീണ് കിടന്നപ്പോള്‍ എങ്ങിനെയുണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളമെടുത്തുതരാനോ ആരുമുണ്ടായില്ല; എനിക്കു വയ്യ ഇതുപോലൊരുജീവിതം, ഞാന്‍ മടുത്തു; ഭര്‍ത്താവ് നാട്ടിലും ഇംഗ്ലണ്ടിലും വേണ്ടുവോളം സ്വത്ത് വാങ്ങിക്കൂട്ടി; പക്ഷേ, ലക്ഷങ്ങള്‍ ശമ്പളം ഉണ്ടായിട്ടും പണം ചിലവഴിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണമായിരുന്നു; യു.കെയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സ് ഷീജ കൃഷ്ണന്റെ വാട്‌സ്ആപ് സന്ദേശങ്ങള്‍ പുറത്ത്

നാട്ടിലെ 6 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ട്; കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കുന്നുണ്ട്; ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നു; വീണ് കിടന്നപ്പോള്‍ എങ്ങിനെയുണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളമെടുത്തുതരാനോ ആരുമുണ്ടായില്ല; എനിക്കു വയ്യ ഇതുപോലൊരുജീവിതം, ഞാന്‍ മടുത്തു; ഭര്‍ത്താവ് നാട്ടിലും ഇംഗ്ലണ്ടിലും വേണ്ടുവോളം സ്വത്ത് വാങ്ങിക്കൂട്ടി; പക്ഷേ, ലക്ഷങ്ങള്‍ ശമ്പളം ഉണ്ടായിട്ടും പണം ചിലവഴിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണമായിരുന്നു; യു.കെയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സ് ഷീജ കൃഷ്ണന്റെ വാട്‌സ്ആപ് സന്ദേശങ്ങള്‍ പുറത്ത്

Spread the love

സ്വന്തം ലേഖകന്‍

പൊന്‍കുന്നം: ഇംഗ്ലണ്ടില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സ് ഷീജാ കൃഷ്ണന്‍ കൂട്ടുകാരിക്കും അടുത്ത ബന്ധുവിനും അയച്ച വാട്‌സ് ആപ് സന്ദേശങ്ങള്‍ പുറത്ത്. ‘വ്യഴം ,വെള്ളി ദിവസങ്ങളില്‍ നല്ല പനിയായിരുന്നു, ഒറ്റയ്ക്ക് ആശുപത്രിയില്‍പ്പോയി. എക്‌സറേ എടുക്കാന്‍ പോയപ്പോള്‍ തലകറങ്ങി വീണു. നിനക്ക് എങ്ങിനെയുണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളമെടുത്തുതരാനോ ആരുമുണ്ടായില്ല, ഞാന്‍ ഒരു വാക്കുകൊണ്ടുപോലും ആരെയും വേദനിപ്പിക്കാറില്ല.

ചെയ്യാവുന്ന സഹായം എല്ലാവര്‍ക്കും ചെയ്യും. എന്നെ എന്തിന് ദൈവം ഇങ്ങിനെ പരീക്ഷിക്കുന്നു. ജീവിതം മടുത്തു.ജീവിക്കത്തില്ലന്ന് ഉറപ്പിച്ചു. എനിക്കു വയ്യ ഇതുപോലൊരുജീവിതം… ഞാന്‍ മടുത്തു, സത്യം- മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു പൊന്‍കുന്നം ചിറക്കടവ് ഓലിക്കല്‍ കൃഷ്ണന്‍കുട്ടി-ശ്യാമള ദമ്പതികളുടെ മകള്‍ ഷീജ കൂട്ടുകാരി ലീനയ്ക്ക് ഈ സന്ദേശം അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് കൃഷ്ണന്‍കുട്ടിയുടെ സഹോദരപുത്രന്‍ രാജേഷിനും തന്റെ അവസ്ഥ വിവരിച്ച് ഷീജ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഇംഗ്ലണ്ടിലെ വീട്ടില്‍ താന്‍ അനുഭവിച്ചിരുന്ന കഷ്ടപ്പാടിന്റെ നേര്‍ച്ചിത്രമാണ് ഷീജയുടെ ഈ വാട്‌സാപ്പ് സന്ദേശത്തിലുള്ളതെന്ന് ബന്ധുക്കള്‍ പറയുന്നു. രാമപുരം അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭര്‍ത്താവ്.18 വര്‍ഷമായി ഈ ദമ്പതികള്‍ കുടംബസമേതം വൂസ്റ്റര്‍ഷെയറിലെ റെഡ്ഡിച്ച് പട്ടണത്തില്‍ താമസിച്ചുവരികയായിരുന്നു.

നാട്ടിലെ 6 ലക്ഷം രൂപ ശമ്ബളം വാങ്ങുന്നുണ്ടെന്നും ശബളമെത്തിയിരുന്നത് രണ്ടുപേരുടെയും ജോയിന്റ് അക്കൗണ്ടിലാണെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.തന്റെ ചെറിയ ആവശ്യങ്ങള്‍ക്കു പോലും പണം ചിലവഴിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണമെന്നതായിരുന്നു തന്റെ സ്ഥിതിയെന്ന് ഷീജി നേരത്തെ കുടംബാംഗങ്ങളെ അറിയിച്ചിരുന്നു.

അഭിപ്രായപ്രകടനുപോലും തനിക്ക സ്വാതന്ത്ര്യമില്ലാത്ത ഗതികേടിലാണ് ജീവിതമെന്നും കുറ്റപ്പെടുത്തലുകള്‍ അതിരുകടന്നിരുന്നതായും ഷീജ ഉറ്റവരില്‍ ചിലരോട് വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് നാട്ടിലും ഇംഗ്ലണ്ടിലും വേണ്ടുവോളം സ്വത്ത് വാങ്ങിക്കൂട്ടിയതായി അറിവ് കിട്ടിയെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.

വീട്ടില്‍ വഴക്കുണ്ടാക്കാറില്ലന്നും കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കുന്നുണ്ടെന്നും ഒത്തിരി സഹിച്ചെന്നും ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലന്നും രാജേഷിനയച്ച വാട്‌സാപ്പ് സന്ദേശത്തിലും ഷീജ കരിച്ചിലോടെ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാം മനസ്സിലൊതുക്കി ജീവിക്കുന്ന പ്രകൃതക്കാരിയായിരുന്നു ഷീജയെന്ന് ആടുത്ത ബന്ധുക്കളും പറയുന്നു. പനിബാധിച്ച് എഴുന്നേറ്റുനില്‍ക്കാന്‍ പോലും വയ്യാത്ത ശാരീരിക അവസ്ഥിയായിരുന്നിട്ടും തന്നെ തിരിഞ്ഞുനോക്കാന്‍ ആരുമുണ്ടായില്ല എന്ന വിഷമം ഷീജയുടെ മനോനിലയെത്തന്നെ ബാധിച്ചിരുന്നിരിക്കാമെന്നാണ് കുടംബം പറയുന്നത്. നാട്ടിലെത്തിയാല്‍ തിരിച്ചു പേകുകാന്‍ മാതാവിന്റെ ആഭരണങ്ങള്‍ വരെ പണയപ്പെടുത്തേണ്ട ഗതികേടും ഷീജയ്ക്കുണ്ടായിരുന്നതായിട്ടാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.