നാട്ടിലെ 6 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ട്; കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കുന്നുണ്ട്; ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നു; വീണ് കിടന്നപ്പോള്‍ എങ്ങിനെയുണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളമെടുത്തുതരാനോ ആരുമുണ്ടായില്ല; എനിക്കു വയ്യ ഇതുപോലൊരുജീവിതം, ഞാന്‍ മടുത്തു; ഭര്‍ത്താവ് നാട്ടിലും ഇംഗ്ലണ്ടിലും വേണ്ടുവോളം സ്വത്ത് വാങ്ങിക്കൂട്ടി; പക്ഷേ, ലക്ഷങ്ങള്‍ ശമ്പളം ഉണ്ടായിട്ടും പണം ചിലവഴിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണമായിരുന്നു; യു.കെയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സ് ഷീജ കൃഷ്ണന്റെ വാട്‌സ്ആപ് സന്ദേശങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍ പൊന്‍കുന്നം: ഇംഗ്ലണ്ടില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സ് ഷീജാ കൃഷ്ണന്‍ കൂട്ടുകാരിക്കും അടുത്ത ബന്ധുവിനും അയച്ച വാട്‌സ് ആപ് സന്ദേശങ്ങള്‍ പുറത്ത്. ‘വ്യഴം ,വെള്ളി ദിവസങ്ങളില്‍ നല്ല പനിയായിരുന്നു, ഒറ്റയ്ക്ക് ആശുപത്രിയില്‍പ്പോയി. എക്‌സറേ എടുക്കാന്‍ പോയപ്പോള്‍ തലകറങ്ങി വീണു. നിനക്ക് എങ്ങിനെയുണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളമെടുത്തുതരാനോ ആരുമുണ്ടായില്ല, ഞാന്‍ ഒരു വാക്കുകൊണ്ടുപോലും ആരെയും വേദനിപ്പിക്കാറില്ല. ചെയ്യാവുന്ന സഹായം എല്ലാവര്‍ക്കും ചെയ്യും. എന്നെ എന്തിന് ദൈവം ഇങ്ങിനെ പരീക്ഷിക്കുന്നു. ജീവിതം മടുത്തു.ജീവിക്കത്തില്ലന്ന് ഉറപ്പിച്ചു. എനിക്കു വയ്യ ഇതുപോലൊരുജീവിതം… ഞാന്‍ മടുത്തു, സത്യം- […]