കേരളത്തിൽ കോവിഡ് രോഗികൾക്കും രക്ഷയില്ല ; ഡോക്ർ വിളിക്കുന്നുവെന്ന് പറഞ്ഞ് കോവിഡ് രോഗിയായ യുവതിയെ കൂട്ടിക്കൊണ്ട് പോയി ; നാലാം നിലയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ യുവതിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്റെ ശ്രമം : പരാതിയ്ക്ക് പിന്നാലെ ജീവനക്കാരനെതിരെ നടപടിയെടുത്ത് മലബാർ മെഡിക്കൽ കോളജ് അധികൃതർ

കേരളത്തിൽ കോവിഡ് രോഗികൾക്കും രക്ഷയില്ല ; ഡോക്ർ വിളിക്കുന്നുവെന്ന് പറഞ്ഞ് കോവിഡ് രോഗിയായ യുവതിയെ കൂട്ടിക്കൊണ്ട് പോയി ; നാലാം നിലയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ യുവതിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്റെ ശ്രമം : പരാതിയ്ക്ക് പിന്നാലെ ജീവനക്കാരനെതിരെ നടപടിയെടുത്ത് മലബാർ മെഡിക്കൽ കോളജ് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്:പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ വിവാദങ്ങൾ ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് കോഴിക്കോട് കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെ ആശുപത്രി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ജീവനക്കാരൻ അശ്വിൻ കൃഷ്ണയെയാണ് ജോലിയിൽ നിന്നും പുറത്താക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് കോഴിക്കോട് അത്തോളിയിലെ മലബാർ മെഡിക്കൽ കോളേജിൽ വച്ച് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് അത്തോളി പൊലീസ് സ്റ്റേഷനിൽ ലഭിച്ചത് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയത്. ആക്രമത്തിന് ഇരയായ യുവതിയുടെ ബന്ധുക്കളാണ് ഫോൺവിളിച്ച് പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അശ്വിൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആശുപത്രിയുടെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

വ്യാഴാഴ്ചയാണ് യുവതിയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ രക്ഷിതാക്കളും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഹൃദ്രോഗിയായ പിതാവിനൊപ്പം ഒരു മുറിയിൽ താമസിക്കാനുള്ള സൗകര്യം ചെയ്ത് തരണമെന്ന് യുവതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനുള്ള സൗകര്യങ്ങൾ ചെയ്തത് ആശുപത്രിയ ജീവനക്കാരനായ അശ്വിനായിരുന്നു.എന്നാൽ ഈ സമയം മുതൽ അശ്വിൻ തന്നെ ശല്യം ചെയ്യുന്നുണ്ടെന്നാണ് യുവതി പറയുന്നത്. ആശുപത്രിയിലെ രജിസ്റ്ററിൽ നിന്ന് യുവതിയുടെ ഫോൺ നമ്പർ എടുത്ത് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അശ്വിൻ യുവതിയ്ക്ക് അയക്കുകയും ചെയ്തിരുന്നു.ഇതോടെ യുവതി ആശുപത്രി അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ യുവതി ഡോക്ടർമാർക്ക് പരാതി നൽകിയതോടെ പിപിഇ കിറ്റ് ധരിച്ചെത്തിയ അശ്വിൻ ഡോക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് യുവതിയെ ആശുപത്രിയുടെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും അവിടെ വെച്ച് കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രിയുടെ നാലാംനിലയിലെ ആളൊഴിഞ്ഞ ഇടത്തുവച്ചാണ് അശ്വിൻ യുവതിയെ കയറിപിടിച്ചത്. യുവതി പിന്നീട് കുതറിമാറി ലിഫ്റ്റ് വഴി താഴെയെത്തുകയായിരുന്നു.

 

പരാതി നൽകിയതിന് പിന്നാലെ അപ്പോൾ തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ മൊഴി അൽപ സമയത്തിനകം രേഖപ്പെടുത്തും. അതിന് ശേഷമായിരിക്കും അശ്വിൻ കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി.