വൈക്കത്ത് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയ പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കൾ ; ജീവനൊടുക്കിയത് അമൃതയുടെ വിവാഹത്തോടെ വേർപിരിയേണ്ടിവരുമെന്ന ആശങ്കയിൽ

വൈക്കത്ത് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയ പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കൾ ; ജീവനൊടുക്കിയത് അമൃതയുടെ വിവാഹത്തോടെ വേർപിരിയേണ്ടിവരുമെന്ന ആശങ്കയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സൗഹൃദം വിവാഹത്തോടെ അവസാനിക്കുമെന്ന ആശങ്കയിലാണ് വൈക്കത്ത് ആറ്റിൽ ചാടിയ പെൺകുട്ടികളെ ആകത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ പതിനാലിന് രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം ആലപ്പുഴ പൂച്ചാക്കലിൽ നിന്നും കണ്ടെത്തിയത്.

അഞ്ചൽ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അവസാന വർഷ വിദ്യാർത്ഥികളായിരുന്നു. ശനിയാഴ്ച രാവിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് ഇരുവരും വീടുകളിൽ നിന്ന് പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വൈകുന്നേരമായിട്ടും ഇരുവരും വീടുകളിൽ മടങ്ങിയെത്താതായതോടെ മാതാപിതാക്കൾ ചടയമംഗലം പൊലീസിൽ പരാതി നൽകുകയും ചെയ്തു.വൈക്കത്തു നിന്നും ലഭിച്ച ചെരുപ്പും തൂവാലയും ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ ആറ്റിൽ ചാടിയത് അമൃതയും ആര്യയുമാണെന്ന് തിരിച്ചറിയുകയായിരുന്നു.

രണ്ടാം ദിവസം തിരച്ചിൽ തുടരുന്നതിനിടെ പൂച്ചാക്കലിൽ നിന്നുമാണ് മൃതശരീരം കണ്ടെത്തിയത്. ആദ്യം അമൃതയുടെ മൃതദേഹവും പെരുമ്പളം സൗത്തിൽ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തി.

പിരിയാവാനാവാത്ത വിധം തീവ്രസൗഹൃദത്തിലായിരുന്നു ആര്യയും അമൃതയും. മിക്ക സമയത്തും ഒരുമിച്ചായിരുന്നു ഇരുവരും. ഇരുവരും പരസ്പരം വീടുകളിൽ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

പിതാവിന്റെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കൾ വിവാഹ ആലോചിക്കുകയും ഒപ്പം വിവാഹം നിശ്ചയ്ക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഇരുവരെയും കാണാതായശേഷം നടത്തിയ അന്വേഷണത്തിൽ ആര്യയുടെ ഫോൺ തിരുവല്ലയിലെ ലൊക്കേഷനിൽ ഉള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പിന്നീട് ഇരുവരും പാലത്തിൽ നിന്നും ചാടിയ വിവരമാണ് പുറത്തുവന്നത്.

ശനിയാഴ്ച വൈകുന്നേരം പാലത്തിനു സമീപം രണ്ടു യുവതികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതായി മുറിഞ്ഞപുഴയിലെ ഓട്ടോ ഡ്രൈവർമാർ വ്യക്തമാക്കിയിരുന്നു. ഇരുവരും പാലത്തിൽ നിന്ന് ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

പാലത്തിന്റെ വടക്കുഭാഗത്തുനിന്ന് നടന്നുവന്ന പെൺകുട്ടികൾ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുന്നതായി കണ്ടുവെന്ന് പുഴയ്ക്ക് സമീപം താമസിയ്ക്കുന്ന വീട്ടിലെ കുട്ടികൾ മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് വീട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ പാലത്തിൽ നിന്ന് തൂവാലയും ചെരുപ്പുകളും കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും ചേർന്ന് രണ്ടു ദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു.