play-sharp-fill

കേരളത്തിൽ കോവിഡ് രോഗികൾക്കും രക്ഷയില്ല ; ഡോക്ർ വിളിക്കുന്നുവെന്ന് പറഞ്ഞ് കോവിഡ് രോഗിയായ യുവതിയെ കൂട്ടിക്കൊണ്ട് പോയി ; നാലാം നിലയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ യുവതിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്റെ ശ്രമം : പരാതിയ്ക്ക് പിന്നാലെ ജീവനക്കാരനെതിരെ നടപടിയെടുത്ത് മലബാർ മെഡിക്കൽ കോളജ് അധികൃതർ

സ്വന്തം ലേഖകൻ കോഴിക്കോട്:പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ വിവാദങ്ങൾ ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് കോഴിക്കോട് കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെ ആശുപത്രി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ജീവനക്കാരൻ അശ്വിൻ കൃഷ്ണയെയാണ് ജോലിയിൽ നിന്നും പുറത്താക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചത്. ഇന്ന് രാവിലെയാണ് കോഴിക്കോട് അത്തോളിയിലെ മലബാർ മെഡിക്കൽ […]