വെള്ളക്കടലാസിലെഴുതി വച്ച ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ചേർന്നു നിന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്ററുകൾ ; കൊവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിൾ ചവിട്ടി സേതുലക്ഷ്മി : വീഡിയോ ഇവിടെ കാണാം

വെള്ളക്കടലാസിലെഴുതി വച്ച ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ചേർന്നു നിന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്ററുകൾ ; കൊവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിൾ ചവിട്ടി സേതുലക്ഷ്മി : വീഡിയോ ഇവിടെ കാണാം

അപ്‌സര കെ.സോമൻ

കോട്ടയം : കൊവിഡ് പോസിറ്റീവായവർ പോലും ക്വാറന്റൈൻ ലംഘിക്കുമ്പോൾ സൈക്കിൾ ചവിട്ടി കൊവിഡ് ജാഗ്രതയെ പറ്റി സൈക്കിൾ ചവിട്ടി ബോധവൽക്കരണം നടത്തുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സേതുലക്ഷ്മി. വെള്ളപ്പേപ്പറിൽ എഴുതി വച്ച സേതുലക്ഷ്മിയുടെ ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ജോഷിയും ചേർന്നു നിന്നപ്പോൾ കോവിഡ് ജാഗ്രതാ സന്ദേശവുമായി സേതുലക്ഷ്മി ഇതുവരെ താണ്ടിയത് എണ്ണായിരം കിലോമീറ്ററുകളാണ്. വീഡിയോ ഇവിടെ കാണാം

കോവിഡ് ലോക് ഡൗണിന് ശേഷമാണ് സേതുലക്ഷ്മി കോവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിളിൽ യാത്ര ആരംഭിച്ചത്. ഇതുവരെ അതിരപ്പള്ളി, വാഗമൺ, കുമളി, ആലപ്പുഴ,ചെങ്ങന്നൂർ,കുമരകം ഉൾപ്പടെ താണ്ടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌ക് ധരിക്കുക, സമൂഹ്യ അകലം പാലിക്കുക എന്ന കോവിഡ് ജാഗ്രതാ സന്ദേശവുമായി ഇന്ന് സേതുലക്ഷ്മി ഇന്ന് യാത്ര ചെയ്തത് വടവാതൂർ, ഏറ്റുമാനൂർ, പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലൂടെയാണ് സേതുലക്ഷ്മി സഞ്ചരിച്ചത്.സേതുലക്ഷ്മിയുടെ സൈക്കിൾ യാത്രയിൽ കൂട്ടായി ഒപ്പം വലിയച്ഛനും ബൈക്കിൽ ഒപ്പമുണ്ട്.

നാലാം വയസുമുതലാണ് സേതുലക്ഷമിക്ക് സൈക്കിൾ കമ്പം ആരംഭിച്ചത്. രണ്ട് വർഷമ മുൻപാണ് സൈക്കിൾ വാങ്ങി നൽകിയത്. മകളുടെ ആഗ്രഹത്തിന് കൂട്ടുനിൽക്കുകയാണ് തങ്ങളെല്ലാവരും ചെയ്തതെന്നും സേതുലക്ഷ്മിയുടെ വലിയച്ഛൻ പി.സി ജോഷി തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.

ലോക ഓസോൺ ദിനത്തിൽ ഓസോണിനെ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയുള്ള സന്ദേശവുമായി കോട്ടയം നഗരത്തിലൂടെ സൈക്കിൾ ചവിട്ടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. അങ്കമാലി പാലിശ്ശേരി ബിജുവിന്റെയും സിനിയുടെയും മകളായ സേതുലക്ഷ്മി കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇപ്പോൾ വലിയച്ഛൻ ജോഷി വി.സിയ്ക്കും ഭാര്യ പ്രീതയ്ക്കുമൊപ്പം വടവാതൂരാണ് താമസം.