play-sharp-fill

വെള്ളക്കടലാസിലെഴുതി വച്ച ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ചേർന്നു നിന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്ററുകൾ ; കൊവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിൾ ചവിട്ടി സേതുലക്ഷ്മി : വീഡിയോ ഇവിടെ കാണാം

അപ്‌സര കെ.സോമൻ കോട്ടയം : കൊവിഡ് പോസിറ്റീവായവർ പോലും ക്വാറന്റൈൻ ലംഘിക്കുമ്പോൾ സൈക്കിൾ ചവിട്ടി കൊവിഡ് ജാഗ്രതയെ പറ്റി സൈക്കിൾ ചവിട്ടി ബോധവൽക്കരണം നടത്തുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സേതുലക്ഷ്മി. വെള്ളപ്പേപ്പറിൽ എഴുതി വച്ച സേതുലക്ഷ്മിയുടെ ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ജോഷിയും ചേർന്നു നിന്നപ്പോൾ കോവിഡ് ജാഗ്രതാ സന്ദേശവുമായി സേതുലക്ഷ്മി ഇതുവരെ താണ്ടിയത് എണ്ണായിരം കിലോമീറ്ററുകളാണ്. വീഡിയോ ഇവിടെ കാണാം കോവിഡ് ലോക് ഡൗണിന് ശേഷമാണ് സേതുലക്ഷ്മി കോവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിളിൽ യാത്ര ആരംഭിച്ചത്. ഇതുവരെ അതിരപ്പള്ളി, വാഗമൺ, കുമളി, ആലപ്പുഴ,ചെങ്ങന്നൂർ,കുമരകം ഉൾപ്പടെ താണ്ടിയിട്ടുണ്ട്. […]