പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം ; നടപടി നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന്

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം ; നടപടി നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന്

സ്വന്തം ലേഖകൻ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ നീക്കം. പോപ്പുലർ ഫീനാൻസിൽ നിക്ഷേപം നടത്തിയിരുന്ന നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനായാണ് സർക്കാർ ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത്.

കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനോ വിൽക്കുന്നതിനോ ആണ് സർക്കാർ നീക്കം. 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ അന്വേഷണം തുടരുകയാണെങ്കിലും നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നീക്കം. അഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ റിപ്പോർട്ടിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നു കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു.

പോപ്പുലർ ഫിനാൻസ് കമ്പനി ഉടമ റോയി ഡാനിയലിന്റെ രണ്ടാമത്തെ മകളായ റിയ കേസിൽ അഞ്ചാം പ്രതിയും പോപ്പുലറിനു കീഴിലെ 4 കമ്പനികളുടെ ഡയറക്ടറുമാണ്. റിയ കൂടി അറസ്റ്റിലായതോടെ ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി. തട്ടിപ്പു കേസിലെ ഓരോ പരാതിയിലും പ്രത്യേകമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഈ ഉത്തരവാണ് റിയയെ പിടികൂടാൻ കാരണമായത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ റിയയ്ക്കും നിർണ്ണായക പങ്കുണ്ടെന്നാണ് വിലയിരുത്തൽ.
ഒരേവർഷംനടന്ന ഒരേ സാമ്പത്തികകൈമാറ്റവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യം വരെയാണെങ്കിൽ ഒരുമിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാമെന്ന് സി.ആർ.പി.സി.യിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഇങ്ങനെ രജിസ്റ്റർ ചെയയ്യുന്ന കേസുകളിൽ ഒരേ പ്രതിയും ഒരേ വാദിയുമായിരിക്കണം.

പോപ്പുലർ ഫണ്ട് തട്ടിപ്പുകേസിൽ പ്രതി ഒരാളാണെങ്കിലും വാദികൾ വെവ്വേറെയാണ്. ഇതിനോടകം തന്നെ പോപ്പുലർ ഫിനാൻസ് ഉടമകൾ 2500 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 3500ഓളം പരാതികൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.