കിരീടം തിരിച്ചുപിടിക്കാനാകാതെ ഗോവ; ഏഴാം വട്ടവും സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം സർവീസസിന്; പട്ടാളപ്പടയ്ക്ക് കിരീടം നേടി കൊടുത്തത് കോഴിക്കോട്ടുകാരൻ ഷഫീല്‍ പി പി; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

കിരീടം തിരിച്ചുപിടിക്കാനാകാതെ ഗോവ; ഏഴാം വട്ടവും സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം സർവീസസിന്; പട്ടാളപ്പടയ്ക്ക് കിരീടം നേടി കൊടുത്തത് കോഴിക്കോട്ടുകാരൻ ഷഫീല്‍ പി പി; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

Spread the love

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോർ കിരീടം സർവീസസിന്.

ഫൈനലില്‍, ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ഗോവയെ കീഴടക്കി.
ടൂർണമെന്റ് ചരിത്രത്തില്‍ ഇത് ഏഴാം വട്ടമാണ് സർവീസസ് ട്രോഫി നേടുന്നത്.

ഫൈനലില്‍ ട്രോഫി നേടുമെന്ന് കരുതിയിരുന്ന ഗോവയ്ക്ക് പ്രതീക്ഷയ്ക്ക് ഒത്തുയരാനായില്ല. മലയാളി പ്രതിരോധ താരം പിപി ഷഫീലിന്റെ 67 ആം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളില്‍ നേടിയ ലീഡ് മത്സരാന്ത്യം വരെ സർവീസസ് കാത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോള്‍ഡൻ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ ആദ്യപകുതിയില്‍ ഇരുപക്ഷത്തെയും അറ്റാക്കർമാർക്ക് ഗോള്‍ കണ്ടെത്താനായില്ല. ഗോള്‍വലയിലേക്ക് പന്തിനെ പായിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കുറവുണ്ടായില്ല. എന്നാല്‍, അതെല്ലാം ഗോള്‍വലയ്ക്ക് മുന്നില്‍ നിഷ്ടപ്രഭമാകുകയോ, പുറത്തേക്ക് പോവുകയോ ചെയ്തു.

രണ്ടാം പകുതിയില്‍ സർവീസസ് കുറച്ചുകൂടി ഉഷാറായി. കൂടുതല്‍ നീക്കങ്ങള്‍ കണ്ടുതുടങ്ങി. ഗോവ ബോക്‌സിലേക്ക് തുടരെ ആക്രമണങ്ങള്‍ വന്നു. 50 ാം മിനിറ്റില്‍ ഗോവ ഗോള്‍കൂപ്പർ അന്റോണിയോ ഡി സില്‍വയുടെ ഒരു നിർണായക സേവ് എടുത്തുപറയണം. ഗോവൻ ഡിഫൻഡർ ദീശങ്ക് കുങ്കാലിക്കർക്ക് പറ്റിയ പിഴവ് മുതലാക്കി സർവീസസ് റൈറ്റ് ഹാഫ് ശുഭം റാണയാണ് പന്ത് തൊടുത്തുവിട്ടത്.

67 ാം മിനിറ്റില്‍ ഡി സില്‍വ ഡൈവ് ചെയ്ത് നോക്കിയെങ്കിലും ഷഫീല്‍ പി പി ഗോള്‍ വലയിലാക്കുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു. കോഴിക്കോട് കപ്പക്കല്‍ സ്വദേശിയായ ഷഫീലിന് ടൂർണമെന്റിലെ മൂന്നാം ഗോളാണിത്.

സമനില ഗോളിനായി ഗോവ കിണഞ്ഞുപരിശ്രമിച്ച ഗോവയ്ക്ക് മൂന്നു അവസരങ്ങള്‍ കിട്ടിയെങ്കിലും സർവീസസ് ഡിഫൻഡർമാർ അതെല്ലാം തടുത്തു. ഇഞ്ചുറി ടൈമിലായിരുന്നു ഗോവയുടെ ഏറ്റവും മികച്ച ശ്രമം. ജോഷ്വാ ഡിസില്‍വയുടെ ഹെഡർ സർവീസസ് ഗോളി അബ്ദുള്‍ ഖാദിറിനെ കബളിപ്പിച്ചെങ്കിലും, പ്രദീപ് കുമാർ അത് ക്ലിയർ ചെയ്തതോടെ ഗോവയ്ക്ക് നിരാശയായി ഫലം.

സർവീസസിന്റെ 12 ാമത്തെയും ഗോവയുടെ 14 ാമത്തെയും പൈനലായിരുന്നു. ഗോവ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളിക്കളത്തിലിറങ്ങിയത്. എന്നാല്‍, കിരീടം തിരിച്ചുപിടിക്കാമെന്ന ഗോവയുടെ പ്രതീക്ഷ തകരുകയായിരുന്നു. ദേശീയ ഗെയിംസ് ഫുട്‌ബോള്‍ ചാംപ്യൻഷിപ്പിലും സർവീസസ് ആയിരുന്നു ചാംപ്യന്മാർ.