ട്രാക്റ്ററുകളിൽ സ്ഫോടക വസ്തുക്കൾ എത്തിക്കും ; ഭക്തരുടെ വേഷത്തിൽ തീവ്രവാദികളും മാവോയിസ്റ്റുകളും ശബരിമലയിൽ നുഴഞ്ഞുകയറും ; പൊലീസിന്റെ രഹസ്യന്വേഷണ റിപ്പോർട്ട് പുറത്ത്

ട്രാക്റ്ററുകളിൽ സ്ഫോടക വസ്തുക്കൾ എത്തിക്കും ; ഭക്തരുടെ വേഷത്തിൽ തീവ്രവാദികളും മാവോയിസ്റ്റുകളും ശബരിമലയിൽ നുഴഞ്ഞുകയറും ; പൊലീസിന്റെ രഹസ്യന്വേഷണ റിപ്പോർട്ട് പുറത്ത്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല ക്ഷേത്രത്തിലെ തീവ്രവാദികളും മാവോയിസ്റ്റുകളും ലക്ഷ്യമിടുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. ഭക്തരുടെ വേഷത്തിൽ മാവോയിസ്റ്റുകളും തീവ്രവാദികളും ക്ഷേത്രത്തിൽ എത്തുമെന്നും അതീവജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാകക്കുന്നു.

ട്രാക്റ്റർ വഴി സന്നിധാന പരിസരത്തേക്ക് സ്ഫോടക വസ്തുക്കൾ എത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, ഇത്തരം ട്രാക്റ്ററുകളെല്ലാം കർശന പരിശോധനയ്ക്കു വിധേയമാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോളിയിൽ വരുന്നവരേയും കാക്കി പാന്റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടിൽ പട്രോളിങ് ശക്തമാക്കണം.

സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കണമെന്നും പോലീസിന്റെ സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു തീവ്രവാദികൾ ഇവർ കടന്നു കൂടാൻ സാധ്യതകളേറെയാണെന്ന് ഈ വർഷത്തെ ശബരിമല സുരക്ഷാ റിപ്പോർട്ടിൽ പറയുന്നത്.

നവംബർ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്.

നാലു തലത്തിലുള്ള സുരക്ഷയുടെ ചുമതല എഡിജിപി ഷേക്ക് ദർവേഷ് സാഹേബ് ഐപിഎസിനാണ്. സന്നിധാനത്തും പരിസരത്തും വ്യോമസനേയും നാവിക സേനയും ശബരിമലയിൽ സംയുക്തമായി നിരീക്ഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ-ഓർഡിനേറ്റർ.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡൽ ഓഫിസർ. എമർജൻസി ലാൻഡിങിനായി നിലയ്ക്കൽ ഹെലിപ്പാട് ഉപയോഗിക്കും. അടുത്ത സീസണിൽ സന്നിധാനത്ത് ഹെലിപ്പാഡ് നിർമിക്കണമെന്നും പ്രശ്നങ്ങളുണ്ടായാൽ ആളുകളെ മാറ്റുന്നതിനു കൂടുതൽ തുറന്ന സ്ഥലങ്ങൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡലപൂജയ്ക്കായി 16ാം തീയതിയാണ് നട തുറക്കുന്നത്. 27നാണ് മണ്ഡല പൂജ.

കശ്മീർ, അയോധ്യ വിഷയങ്ങൾ ഉള്ളതിനാൽ പ്രശ്സ്തമായ ഹൈന്ദവ ക്ഷേത്രങ്ങളെ തീവ്രവാദികൾ ലക്ഷ്യമിടുമെന്നു നേരത്തേ കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതു സാധീകരിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ കേരള പോലീസസും നൽകുന്നതും.