play-sharp-fill

ട്രാക്റ്ററുകളിൽ സ്ഫോടക വസ്തുക്കൾ എത്തിക്കും ; ഭക്തരുടെ വേഷത്തിൽ തീവ്രവാദികളും മാവോയിസ്റ്റുകളും ശബരിമലയിൽ നുഴഞ്ഞുകയറും ; പൊലീസിന്റെ രഹസ്യന്വേഷണ റിപ്പോർട്ട് പുറത്ത്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല ക്ഷേത്രത്തിലെ തീവ്രവാദികളും മാവോയിസ്റ്റുകളും ലക്ഷ്യമിടുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. ഭക്തരുടെ വേഷത്തിൽ മാവോയിസ്റ്റുകളും തീവ്രവാദികളും ക്ഷേത്രത്തിൽ എത്തുമെന്നും അതീവജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാകക്കുന്നു. ട്രാക്റ്റർ വഴി സന്നിധാന പരിസരത്തേക്ക് സ്ഫോടക വസ്തുക്കൾ എത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, ഇത്തരം ട്രാക്റ്ററുകളെല്ലാം കർശന പരിശോധനയ്ക്കു വിധേയമാക്കണം. ഡോളിയിൽ വരുന്നവരേയും കാക്കി പാന്റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടിൽ പട്രോളിങ് ശക്തമാക്കണം. […]