‘ഹെൽമറ്റ് വെച്ചാൽ പെൺപിള്ളാരെ മുഖം കാണിക്കാൻ പറ്റില്ലെന്നു പറഞ്ഞ ചങ്ക് എനിക്കുണ്ടായിരുന്നു’ ; ഹെൽമറ്റ് ഇല്ലാത്തവർക്ക് പൊലീസിന്റെ കിടിലൻ ട്രോൾ

‘ഹെൽമറ്റ് വെച്ചാൽ പെൺപിള്ളാരെ മുഖം കാണിക്കാൻ പറ്റില്ലെന്നു പറഞ്ഞ ചങ്ക് എനിക്കുണ്ടായിരുന്നു’ ; ഹെൽമറ്റ് ഇല്ലാത്തവർക്ക് പൊലീസിന്റെ കിടിലൻ ട്രോൾ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കിടിലൻ ട്രോളുകളിലൂടെയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ചത്. ജനങ്ങൾക്കുള്ള നിയമപരമായ മുന്നറിയിപ്പുകളും വാർത്തകളുമൊക്കെ കിടിലൻ പോസ്റ്റുകളിലൂടെയാണ് പൊലീസ് പങ്കുവയ്ക്കുന്നത്.

അപ്പപ്പോഴുള്ള ട്രെൻഡുകൾ നിരീക്ഷിച്ചാവും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികൾ. സ്ഥിരം ട്രോൾ തൊഴിലാളികളെ തോൽപ്പിക്കുന്ന ട്രോളും കമന്റിന് അതേരസത്തിൽ നല്കുന്ന മറുകമന്റുമൊക്കെയാണ് പേജിനെ ഹിറ്റാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം തടഞ്ഞ് റോഡിലിറങ്ങി ഡാൻസ് കളിക്കുന്ന ടിക് ടോകും കികി ചലഞ്ചുമൊക്കെ തടയാൻ ട്രോൾ വീഡിയോകൾ തന്നെയിറക്കി. ഹെൽമറ്റിനെക്കുറിച്ചും റോഡ് നിയമങ്ങളെക്കുറിച്ചുമൊക്കെ ഓർമിപ്പിക്കാനും ട്രോളുകൾ തന്നെ ആയുധം.

ഹെൽമെറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഒരു കിടിലൻ ട്രോൾ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുകയാണ് പൊലീസ്. ഹെൽമറ്റ് ധരിച്ചില്ലേൽ നിങ്ങളുടെ മുഖസൗന്ദര്യം മറ്റുള്ളവരെ കാണിക്കാനായേക്കും എന്നാൽ നിങ്ങൾക്ക് എല്ലാരേയും എന്നെന്നേക്കും കാണാനായ് ഹെൽമെറ്റ് ശീലമാക്കൂ എന്നാണ് ട്രോളിലൂടെ പൊലീസ് ഓർമ്മിപ്പിക്കുന്നത്.