ശബരിമല വിധി വരാനിരിക്കെ ബെഹ്‌റ ഉൾപ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ

ശബരിമല വിധി വരാനിരിക്കെ ബെഹ്‌റ ഉൾപ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ബെഹ്റ അവധിയെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദർവേസ് സാഹിബിനാണ് അധിക ചുമതല നൽകിയിരിക്കുന്നത്.

ദുബായിൽ ഔദ്യോഗിക പരിപാടിക്കായാണ് ബെഹ്റ പോവുന്നത്. ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ് കുമാർ ചൊവ്വാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സാൻഫ്രാൻസിസ്‌കോയിൽ അമേരിക്കൻ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ടി കെ വിനോദ് കുമാർ അവധിയിൽ പോവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റലിജൻസ് എഡിജിപിയുടെ പകരം ചുമതലയും ശേഖ് ദർവേസ് സാഹിബിനാണ്. അടുത്ത ഞായറാഴ്ച വരെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം. ഔദ്യോഗിക പരിപാടികൾക്കായി ഫ്രാൻസിലേക്കാണ് മനോജ് എബ്രഹാം പോവുന്നത്. എങ്കിലും അവധി അപേക്ഷയിൽ കാഷ്വൽ ലീവ് എന്നാണ് കാണിച്ചിരിക്കുന്നത്.

ശബരിമല പുനപരിശോധനാ ഹർജികളിൽ ഈ ആഴ്ച വിധി വരാനിരിക്കെയാണ് സംസ്ഥാന പൊലീസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ജാഗ്രതാ നിർദേശമുണ്ടായിരുന്നു.