ശബരിമല മണ്ഡലകാലം ; ഇത്തവണ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഉണ്ടാവില്ല ; ജില്ലാ കളക്ടർ പി. ബി നൂഹ്

ശബരിമല മണ്ഡലകാലം ; ഇത്തവണ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഉണ്ടാവില്ല ; ജില്ലാ കളക്ടർ പി. ബി നൂഹ്

Spread the love

 

സ്വന്തം ലേഖകൻ

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഇത്തവണ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ലെന്ന് പത്തനംതിട്ട കളക്ടർ പിബി നൂഹ്. ഇത്തവണ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിൽ നിരോധനാജ്ഞ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള യാതൊരു വിധ സംഘർഷങ്ങളും നിലനിൽക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം. കൂടുതൽ പൊലീസിനെ മൂന്നിടങ്ങളിലും വ്യനസിപ്പിക്കുമെന്നും മറ്റ് രീതിയിലുള്ള സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചെയ്യേണ്ട എല്ലാവിധ തയാറെടുപ്പുകളും പൂർണമാണെന്നും ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിൽ അടിയന്തര മെഡിക്കൽ സെന്റർ സംവിധാനം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. നാളെ രണ്ട് മണി മുതൽ പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടും. പതിനൊന്ന് മണി മുതൽ നിലയ്ക്കലിൽ നിന്നും കെ.എസ്.ആർ.ടി.സി.യുടെ ചെയിൻ സർവീസ് ആരംഭിക്കും.

ഇലക്ട്രിക് ബസുകൾ ഉൾപ്പടെയുള്ളവ സർവീസിനായി ഉപയോഗിക്കും. കളക്ടർ പി.ബി നൂഹ്, ജില്ലാ പൊലീസ് മേധാവി എന്നിവർ സംയുക്തമായി വിളിച്ച് ചേർത്ത് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്ന നാളുകളിൽ ഭൂരിപക്ഷവും പമ്പ നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങൾ നിരോധനാജ്ഞയുടെ പരിധിയിലായിരുന്നു.

Tags :