റബർതോട്ടത്തിന് നടുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ദമ്പതിമാരെ തലയ്ക്കടിച്ച് വീഴ്ത്തി; രക്തം വാർന്ന് റോഡിൽ കിടന്ന ദമ്പതിമാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം; പ്രതികളെപ്പറ്റി സൂചനകളില്ലാതെ പൊലീസ്

റബർതോട്ടത്തിന് നടുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ദമ്പതിമാരെ തലയ്ക്കടിച്ച് വീഴ്ത്തി; രക്തം വാർന്ന് റോഡിൽ കിടന്ന ദമ്പതിമാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം; പ്രതികളെപ്പറ്റി സൂചനകളില്ലാതെ പൊലീസ്

Spread the love
സ്വന്തം ലേഖകൻ
കൊച്ചി: റബർതോട്ടത്തിനു നടുവിൽ ഒറ്റപ്പെട്ട് കഴിയുന്ന വീട്ടിൽ താമസിച്ചിരുന്ന വൃന്ധ ദമ്പതിമാരെ അക്രമി സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും, സാധനങ്ങൾ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
അയിരൂർപാടത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് വയോധികരായ ദമ്പതികളെ തലയ്ക്കടിച്ച് കെട്ടിയിട്ട സംഘം വീട് കുത്തിത്തുറന്ന് കവർച്ച നടത്തി കടന്ന് കളഞ്ഞത്. പരിക്കേറ്റ അയിരൂർപ്പാടം അറയ്ക്കൽ യാക്കോബ്(70) ഭാര്യ ഏല്യാമ്മ (65 ) എന്നിവരെ നേരം പുലർന്നതോടെയാണ് കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇരുവരുടെയും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
വീടിന്റെ പിൻവശത്തു നിന്നും എന്തോ ശബ്ദം കേട്ടാണ് രാത്രി താൻ ഉണർന്നത്. ലൈറ്റിട്ട് അടുക്കള ഭാഗത്തെത്തിയപ്പോൾ മുഖം മൂടി ധരിച്ച് രണ്ട് പേർ നിൽക്കുന്നതാണ് കണ്ടെത്. തുടർന്ന് ഇവരിലൊരാൾ മാല പൊട്ടിച്ചെടുത്ത ശേഷം തലയ്ക്കടിച്ച് വീഴ്ത്തുകയുമെന്നാണ് ഏല്യാമ്മയുടെ മൊഴി. അടിയേറ്റ ആഘാതത്തിൽ നിലത്തുവീണ തന്റെ കാലുകൾ കയർ കൊണ്ട് കൂട്ടിക്കെട്ടിയെന്നും ബഹളം കേട്ടെത്തിയ ഭർത്താവ് യാക്കോബിനെയും കവർച്ചക്കാർ തലയ്ക്കടിച്ചുവീഴ്ത്തി നിലത്തുകൂടി വലിച്ചിഴച്ച് മുറിയിലെത്തിച്ച് പൂട്ടിയിട്ടു എന്നും ഏല്യാമ്മ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ ബോധം വീണപ്പോൾ എല്യമ്മയാണ് കള്ളന്മാർ പൂട്ടിയിട്ട ഭർത്താവിനെ തുറന്നുവിട്ടത്. തുടർന്ന് അദ്ദേഹം സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരമറിക്കുകയും അവരെത്തി ദമ്പതികളെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നെന്നാണ് വിവരം.
ഇരുവരും അവശരായതിനാൽ കൃത്യമായ മൊഴിയെടുക്കൽ ഇനിയും പൂർത്തിയായിട്ടില്ലന്ന് പൊലീസ് അറിയിച്ചു.വീട്ടിൽ നിന്നും എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ഇരുവരും പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. മകൻ കാനഡയിലാണ്. മകളെ വിവാഹം കഴിപ്പിച്ചയച്ചിരുന്നു ഇരവും താമസിച്ചിരുന്നത് ഒറ്റയ്ക്കാണ്. റബ്ബർതോട്ടത്തിന് നടുവിലുള്ള വീട്ടിൽ വൃദ്ധ ദമ്പതികൾ മാത്രമായിരുന്നു താമസം.250 മീറ്ററോളം മാറിയാണ് ബന്ധുക്കൾ താമസിക്കുന്നത്.
തെളിവെടുപ്പും വിവരശേഖരണവും ആരംഭിച്ചിട്ടുണ്ടെന്നും ഇത് പൂർത്തിയയാലെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള എന്തൊക്കെ സാധനങ്ങൾ നഷ്‌പ്പെട്ടിട്ടുണ്ടെന്ന് എന്ന് വ്യക്തമാവു എന്നും പൊലീസ് അറിയിച്ചു. വൃദ്ധദമ്പതികളുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയായിട്ടില്ല.തലയ്ക്ക് പരിക്കേറ്റിട്ടുള്ളതിനാൽ ഇരുവരെയും സ്‌കാനിംഗിന് വിധേയമാക്കണമെന്നും ഇതിന് ശേഷമേ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാൻ സാധിക്കു എന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.