ഡാൻസ് കഴിഞ്ഞു ഇനി സിനിമ…! ക്ഷേത്രവളപ്പിലെ സിനിമാ ചിത്രീകരണം ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞു; ഷൂട്ടിങ്ങ് തടഞ്ഞത് പ്രമേയം ഹിന്ദു-മുസ്ലീം പ്രണയമെന്ന് ആരോപിച്ച് ; ഒരു സ്ഥലത്തും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം

ഡാൻസ് കഴിഞ്ഞു ഇനി സിനിമ…! ക്ഷേത്രവളപ്പിലെ സിനിമാ ചിത്രീകരണം ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞു; ഷൂട്ടിങ്ങ് തടഞ്ഞത് പ്രമേയം ഹിന്ദു-മുസ്ലീം പ്രണയമെന്ന് ആരോപിച്ച് ; ഒരു സ്ഥലത്തും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം

സ്വന്തം ലേഖകൻ

പാലക്കാട്: ക്ഷേത്രവളപ്പിൽ പുരോഗമിച്ചുകൊണ്ടിരുന്ന സിനിമയുടെ ചിത്രീകീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. ഹിന്ദു മുസ്ലിം പ്രണയമാണ് സിനിമയുടെ പ്രമേയമെന്ന് ആരോപിച്ചാണ് ആർ.എസ്.എസ് പ്രവർത്തകർ സിനിമാ ചിത്രീകരണം തടഞ്ഞത്.

പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് സംഭവം. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ ചിത്രീകരണം നടക്കുന്നതറിഞ്ഞ് ക്ഷേത്രവളപ്പിലെത്തിയ ആർ.എസ്.എസ് പ്രവർത്തകർ സിനിമയുടെ കഥ കേൾക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സിനിമയുടെ കഥ കേട്ടുകഴിഞ്ഞതോടെ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു.

ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രവളപ്പിൽ മാത്രമല്ല ഒരു സ്ഥലത്തും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. എന്നാൽ ക്ഷേത്രം അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം. പ്രദേശത്ത് പൊലീസ് എത്തിയിട്ടുണ്ട