play-sharp-fill

ഡാൻസ് കഴിഞ്ഞു ഇനി സിനിമ…! ക്ഷേത്രവളപ്പിലെ സിനിമാ ചിത്രീകരണം ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞു; ഷൂട്ടിങ്ങ് തടഞ്ഞത് പ്രമേയം ഹിന്ദു-മുസ്ലീം പ്രണയമെന്ന് ആരോപിച്ച് ; ഒരു സ്ഥലത്തും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം

സ്വന്തം ലേഖകൻ പാലക്കാട്: ക്ഷേത്രവളപ്പിൽ പുരോഗമിച്ചുകൊണ്ടിരുന്ന സിനിമയുടെ ചിത്രീകീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. ഹിന്ദു മുസ്ലിം പ്രണയമാണ് സിനിമയുടെ പ്രമേയമെന്ന് ആരോപിച്ചാണ് ആർ.എസ്.എസ് പ്രവർത്തകർ സിനിമാ ചിത്രീകരണം തടഞ്ഞത്. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് സംഭവം. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞത്. സിനിമാ ചിത്രീകരണം നടക്കുന്നതറിഞ്ഞ് ക്ഷേത്രവളപ്പിലെത്തിയ ആർ.എസ്.എസ് പ്രവർത്തകർ സിനിമയുടെ കഥ കേൾക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സിനിമയുടെ കഥ കേട്ടുകഴിഞ്ഞതോടെ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. ഷൂട്ടിങ്ങ് […]