‘ഹിന്ദു ആചാര പ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിന് മാത്രമല്ല…! വിവാഹം എന്നത് ഒരു സംസ്കാരമാണ്’…! സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്
സ്വന്തം ലേഖകൻ ദില്ലി: സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്. ഹിന്ദു ആചാര പ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്ന് ആര്‍.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും അതൊരു ആഘോഷം മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം ഇന്ത്യയിലെ വിവാഹ, കുടുംബ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദിച്ചത്. വിവാഹം എന്ന ആശയം തന്നെ വ്യത്യസ്ത ലിംഗങ്ങളില്‍ നിന്നുള്ളവരുടെ കൂടിച്ചേരലാണ്. മത, സാമുഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ […]