കൊവിഡ്19 : സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി: പാക്കേജ് എട്ട് മേഖലകളിൽ: എടിഎമ്മുകളുടെ സർവീസ് ചാർജ് മൂന്നു മാസത്തേയ്ക്ക് ഒഴിവാക്കി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയും നീട്ടി

കൊവിഡ്19 : സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി: പാക്കേജ് എട്ട് മേഖലകളിൽ: എടിഎമ്മുകളുടെ സർവീസ് ചാർജ് മൂന്നു മാസത്തേയ്ക്ക് ഒഴിവാക്കി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയും നീട്ടി

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശ്വാസ പാക്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക അടിയന്തിരാവസ്ഥ ആവശ്യമില്ലെന്നും എട്ട് മേഖലകളിലാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. 2018-19ലെ ആദായനികുതി റിട്ടേൺ ഫയൽചെയ്യാനുള്ള അവസാന തിയതി 2020 ജൂൺ 30 ആക്കി.

വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തിയതി ജൂൺ 30 വരെ നീട്ടിയതായും മന്ത്രി പറഞ്ഞു. അഞ്ച് കോടി ടേൺ ഓവറുള്ള കമ്പനികൾക്ക് പിഴ ഇല്ല, സേവിങ്ങ്‌സ് അക്കൗണ്ടിന് മിനിമം ബാലൻസ് ആവശ്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എ.ടി.എമ്മുകളുടെ സർവീസ് ചാർജ് ഒഴിവാക്കി.ഏത് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. മൂന്നു മാസത്തേയ്ക്കാണ് സർവീസ് ചാർജ് എടുത്തു മാറ്റിയിരിക്കുന്നത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതി ജൂൺ 30 വരെയാക്കിയത്.

 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വീഡിയോ കോൺഫറൻസ് മുഖാന്തരം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നടപടികൾ പുരോഗമിക്കുകയാണെന്നും സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.