കൊവിഡ് 19 : പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശുപത്രികൾ വിട്ടു നൽകാൻ സന്നന്ധത പ്രകടിപ്പിച്ച് കത്തോലിക്ക സഭ

കൊവിഡ് 19 : പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശുപത്രികൾ വിട്ടു നൽകാൻ സന്നന്ധത പ്രകടിപ്പിച്ച് കത്തോലിക്ക സഭ

സ്വന്തം ലേഖകൻ

കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ച് കത്തോലിക്ക സഭ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശുപത്രികൾ വിട്ടുനൽകാൻ തയ്യാറാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ ബിഷപ്പ് അറിയിച്ചുകഴിഞ്ഞു.നേരത്തെ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആശുപത്രികൾ ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലും എറണാകുളത്തും അടഞ്ഞുകിടന്ന സ്വകാര്യ ആശുപത്രികൾ സർക്കാർ ഏറ്റെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കൊല്ലം അഞ്ചലിൽ ആശുപത്രി കെട്ടിടം സർക്കാർ ബലമായി ഏറ്റെടുത്തു.കൊല്ലം അഞ്ചലിൽ കൊവിഡ് കെയർ സെന്ററാക്കാനായി ഏറ്റെടുത്ത പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം ഉടമ വിട്ടുനൽകിയില്ല. ഇതിനെ തുടർന്ന് തഹസിൽദാർ പൂട്ടു പൊളിച്ചു അകത്ത് കയറി കെട്ടിടം ഏറ്റെടുത്തിരുന്നു.