പത്താം ക്ലാസ് പാസ്സായവർക്ക് ഇന്ത്യൻ നേവിയിൽ അ‌വസരം; ശമ്പളം ആദ്യവർഷം 30,000 ; വിശദ വിവരങ്ങൾ ഇങ്ങനെ

പത്താം ക്ലാസ് പാസ്സായവർക്ക് ഇന്ത്യൻ നേവിയിൽ അ‌വസരം; ശമ്പളം ആദ്യവർഷം 30,000 ; വിശദ വിവരങ്ങൾ ഇങ്ങനെ

 

ഡൽഹി: ഇന്ത്യൻ നാവികസേന അഗ്നിപഥ് സ്‌കീമിന് കീഴിലുള്ള 2022 ഡിസംബർ ബാച്ചിലേക്ക് അഗ്നിവീർ (സെയിലർ ഫോർ മെട്രിക് റിക്രൂട്ട്) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.

വനിതാ ഉദ്യോഗാർത്ഥികൾക്കുള്ള 40 തസ്തികകൾ ഉൾപ്പെടെ ആകെ 200 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 30-ന് മുൻപ് joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നാല് വർഷത്തേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോർട്ട്ലിസ്റ്റിംഗ്, എഴുത്ത് പരീക്ഷ (നവംബർ 2022), ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് (PFT), മെഡിക്കൽ പരീക്ഷകളിലെ ഫിറ്റ്നസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് സെലക്ഷൻ നടക്കുക. വിശദമായ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് joinindiannavy.org വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വിദ്യാഭ്യാസം: ഉദ്യോഗാർത്ഥി ഇന്ത്യാ ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നോ വിദ്യാഭ്യാസ ബോർഡിൽ നിന്നോ പത്താം (മെട്രിക്കുലേഷൻ) ക്ലാസ് പരീക്ഷ പാസായിരിക്കണം.

പ്രായപരിധി: അപേക്ഷകർ 1999 ഡിസംബർ 1നും 2000 മെയ് 31നും ഇടയിൽ ജനിച്ചവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം

joinindiannavy.org എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

നിങ്ങൾ മുമ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. നൽകിയ വിവരങ്ങൾ കൃത്യമായി പരിശോധിക്കുക. അപേക്ഷ സമർപ്പിച്ചതിന് ശേഷം ഫോമിൽ ഒരു മാറ്റവും വരുത്താൻ ഇന്ത്യൻ നാവികസേന അനുവദിക്കില്ല.

ഡോക്യുമെന്റുകളും ഫോട്ടോയും അപ്ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടച്ച്‌ ഫോം സമർപ്പിക്കുക.

ഭാവി ഉപയോഗത്തിനായി ഫോം സേവ് ചെയ്യുക.

തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദാക്കുന്നതാണ്

അഗ്നിപഥ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആദ്യ വർഷം പ്രതിമാസം 30,000 രൂപയും രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം പ്രതിമാസം 40,000 രൂപയും ശമ്ബളം ലഭിക്കും.

നാലു വർഷത്തിനു ശേഷം സേനയിൽ നിന്ന് പിരിയുമ്ബോൾ 11 മുതൽ 12 ലക്ഷം രൂപയുടെ പാക്കേജാണ് ഇവർക്ക് നൽകുന്നത്. എന്നാൽ ഇത്തരത്തിൽ നിയമനം ലഭിക്കുന്നവർക്ക് പെൻഷന് അർഹതയുണ്ടാകില്ല.