ഫ്ലാറ്റിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കി അകത്തുകയറി കടന്നുപിടിച്ചു; പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ അ‌റസ്റ്റിൽ

ഫ്ലാറ്റിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കി അകത്തുകയറി കടന്നുപിടിച്ചു; പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ അ‌റസ്റ്റിൽ

 

കൊച്ചി: പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ പിടിയിൽ. 51കാരനായ പറവൂർ കൈതാരം സ്വദേശി തേവരുപറമ്പിൽ അജീന്ദ്രൻ ആണ് പിടിയിലായത്.

പതിനഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെയാണ് ഇയാ​ൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. എറണാകുളം ചേരാനല്ലൂരിലെ ഫ്‌ലാറ്റിലാണ് സംഭവം. ഗ്യാസ് സിലിണ്ടർ ബില്ലിന്റെ ബാക്കി തുക നൽകാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.

ഫ്ലാറ്റിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയതോടെ അകത്തുകയറി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവച്ചതോടെ സമീപ ഫ്ലാറ്റുകളിലുള്ളവർ എത്തി ഇയാളെ തടഞ്ഞുവച്ചു. പൊലീസെത്തി ഇയാളെ അ‌റസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group