രണ്ടു ദിവസത്തിനുള്ളിൽ രണ്ടു വീടുകളിൽ നിന്നും പിടിയിലായത് വീര്യം കൂടിയ മൂർഖനുകൾ: പാമ്പിനെ പിടിക്കുന്ന വാവയുടെ ഷോയല്ല; സിംപിളായി മൂർഖനെ കുപ്പിയിൽ ഇറക്കിയ വനം വകുപ്പിന്റെ സ്റ്റൈൽ..! മൂർഖനെ കുടുക്കുന്ന വീഡിയോകൾ ഇവിടെ വിലയിരുത്താം

രണ്ടു ദിവസത്തിനുള്ളിൽ രണ്ടു വീടുകളിൽ നിന്നും പിടിയിലായത് വീര്യം കൂടിയ മൂർഖനുകൾ: പാമ്പിനെ പിടിക്കുന്ന വാവയുടെ ഷോയല്ല; സിംപിളായി മൂർഖനെ കുപ്പിയിൽ ഇറക്കിയ വനം വകുപ്പിന്റെ സ്റ്റൈൽ..! മൂർഖനെ കുടുക്കുന്ന വീഡിയോകൾ ഇവിടെ വിലയിരുത്താം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടു ദിവസമായി കോട്ടയം ചർച്ച ചെയ്യുന്നത് മൂർഖന്റെ വേട്ടയാണ്. കുമരകത്തും, മൂലവട്ടത്തുമായി മൂർഖനുകളെയാണ് വനം വകുപ്പും വാവ സുരേഷും ചേർന്നു പിടികൂടിയത്. പാമ്പ് പിടുത്തത്തിൽ വാവ സുരേഷ് വീരനാണെങ്കിൽ, സിംപിൾ ടെക്‌നിക്കുകളിലൂടെ മൂർഖനെ അകത്താക്കാനുള്ള വഴിയാണ് കോട്ടയത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിത്തരുന്നത്. ഈ രണ്ടു വീഡിയോകളും തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാമ്പിനെ പിടികൂടി ഷോ കാട്ടുന്ന വാവാ സുരേഷിനെക്കാൾ ഉപരി വളരെ സിംപിളായി പാമ്പുകളെ രക്ഷിച്ചെടുക്കുന്ന വനം വകുപ്പ് ജീവനക്കാർക്കാണ് കയ്യടി കിട്ടുന്നത്.

കഴിഞ്ഞ ദിവസം കുമരകത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് വാവാ സുരേഷ് മൂന്നു മൂർഖനെയും, 16 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടിയത്. ഇതിനു ശേഷമാണ് മൂലവട്ടത്തെ വീട്ടിൽ നിന്നും വനം വകുപ്പ് ജീവനക്കാർ സിംപിൾ ടെക്‌നിക്കുമായി പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയത്. മൂർഖനും രാജവെമ്പാലയും അടക്കമുള്ള പാമ്പുകളെ പിടികൂടുമ്പോൾ ആളുകൾ ആദ്യം അന്വേഷിക്കുന്ന പേര് വാവാ സുരേഷിന്റെയായി മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, എത്ര വലിയ പാമ്പാണെങ്കിലും അധികം ആർഭാടിമില്ലാതെ കുപ്പിയിലാക്കാൻ വശമുള്ള വീരൻമാർ നമ്മുടെ വനം വകുപ്പിലുണ്ട് എന്ന കാര്യം പക്ഷേ പലർക്കും അത്ര വശമില്ല. എന്നാൽ, കഴിഞ്ഞ ദിവസം മൂലവട്ടത്ത് നിന്നും മൂർഖനെ പിടികൂടിയ രീതി കണ്ടതോടെയാണ് സിമ്പിളായി പാമ്പിനെ പിടിക്കാനറിയുന്നവർ വനം വകുപ്പിലുണ്ട് എന്നു വ്യക്തമായത്.

ഒരാൾ പൊക്കമുള്ള മൂർഖനയൊണ് അടുക്കളയുടെ ഉള്ളിൽ നിന്നും വാലിൽ ചുരുട്ടിയെടുത്ത് കുപ്പിയ്ക്കുള്ളിൽ ആക്കിയത്. വീടിന്റെ അടുക്കളയിൽ കയറി ചുരുണ്ടാരുന്ന മൂർഖനെ പിടികൂടുന്ന സാഹസിക വീഡിയോ പ്രതീക്ഷിച്ചിരുന്നവർ കണ്ടത് സിംപിളായി വാലിൽ തൂക്കി മൂർഖനെ അകത്താക്കുന്ന വീഡിയോ ആണ്.

പാമ്പുകളെ പിടൂകൂടിയ ശേഷം വീഡിയോ ക്യാമറയ്ക്കു മുന്നിൽ ഷോ കാണിക്കുന്നതാണ് വാവാ സുരേഷിന്റെ രീതി. പാമ്പിന്റെ രീതികൾ പരിചയപ്പെടുത്തിയും, പാമ്പിനെ ക്യാമറയ്ക്കു മുന്നിൽ പ്രദർശിപ്പിച്ചുമാണ് സുരേഷ് പാമ്പിനെ ചാക്കിനുള്ളിലേയ്ക്കു കയറ്റുന്നത്. എന്നാൽ, ഇത്തരം റിസ്‌ക് പരിപാടികൾക്കൊന്നും നിൽക്കാതെ വളരെ തന്ത്രപരമായി പാമ്പിനെ കുപ്പിയിൽ കയറ്റുകയായിരുന്നു വനം വകുപ്പ് ജീവനക്കാർ.

കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ട വീഡിയോ പരിശോധിച്ചാൽ ഇത് വ്യക്തമാകുകയും ചെയ്യും. ഇത്ര സിംപിൾ ആയി പാമ്പിനെ പിടിക്കാൻ കഴിയുന്നവർ വനം വകുപ്പിലുള്ളപ്പോഴാണ് വാവാ സുരേഷിന്റെ ഷോ വ്യക്തമാകുന്നത്.