കൊറോണക്കാലത്ത് കേരളത്തിൽ മരണനിരക്ക് കുറഞ്ഞോ..! ആളെ കൊല്ലുന്നത് ആശുപത്രികളോ; ലാബുകളിലും ആശുപത്രികളിലും തിരക്ക് കുറഞ്ഞത് മരണ നിരക്ക് കുറച്ചോ…? അപകട മരണങ്ങളും കുറഞ്ഞത് കൊറോണയിലെ ശുഭസൂചന

കൊറോണക്കാലത്ത് കേരളത്തിൽ മരണനിരക്ക് കുറഞ്ഞോ..! ആളെ കൊല്ലുന്നത് ആശുപത്രികളോ; ലാബുകളിലും ആശുപത്രികളിലും തിരക്ക് കുറഞ്ഞത് മരണ നിരക്ക് കുറച്ചോ…? അപകട മരണങ്ങളും കുറഞ്ഞത് കൊറോണയിലെ ശുഭസൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്തിനു ശേഷം, കേരളം ചിന്തിക്കേണ്ട വലിയൊരു കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊറോണയെ പ്രതിരോധിച്ചു നിന്ന ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ മരണ നിരക്ക് കുറഞ്ഞു. മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന കണക്കു വിശ്വസിക്കാമെങ്കിൽ, അകാലത്തിലുള്ള മരണത്തിന്റെ നിരക്ക് കേരളത്തിൽ അൻപത് ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ട്. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്നവർ പോലും ആശുപത്രികളെയും ലാബുകളെയും മെഡിക്കൽ സ്‌റ്റോറുകളെയും അമിതമായി ആശ്രയിക്കാതിരുന്നതാണ് മരണ കാരണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

കഴിഞ്ഞ 21 ദിവസത്തെ ലോക്ക് ഡൗൺ കാലത്ത് പുറത്തു വന്ന കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ദിവസവും ലക്ഷങ്ങളുടെ മരുന്നു കച്ചവടം നടന്നിരുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ അത്യാവശ്യത്തിന് ഒഴികെ ആളുകൾ വരുന്നില്ലെന്നത് കൊറോണയ്ക്കു മുൻപ് അനാവശ്യമായാണ് ആളുകൾ ആശുപത്രിയിൽ എത്തിയിരുന്നതെന്ന വാദത്തെ ശരിവയ്ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രതിദിനം 3,000 രോഗികളാണ് എത്തിയിരുന്നത്. ശരാശരി രണ്ടു ലക്ഷം രൂപയാണ് ഒ.പിയിൽ നിന്നും അത്യാഹിത വിഭാഗത്തിൽ നിന്നും മാത്രം ഈ ആശുപത്രിയിൽ ലഭിച്ചിരുന്നത്. എന്നാൽ, ഇന്ന് എത്തുന്നത് നൂറിൽ താഴെ രോഗികൾ മാത്രമാണ്. വരുമാനം ആയിരങ്ങളായി ചുരുങ്ങുകയും ചെയ്തു. ബാക്കി രോഗികൾ ഇവിടെ പോയി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

മെഡിക്കൽ സ്‌റ്റോറുകളിൽ മരുന്നു വാങ്ങാനുള്ള നീണ്ട ക്യൂ ഇപ്പോൾ കാണാനില്ല. ലാബുകളിലും പരിശോധനകൾക്ക് തിരക്കില്ല. ഡോക്ടർമാരെ വീട്ടിൽ എത്തിക്കാണുന്നവരുടെ എണ്ണം രണ്ടോ മൂന്നോ ആയി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കൊറോണയ്ക്കു ശേഷവും  അനാവശ്യമായുള്ള ചികിൽസയും ആശുപത്രി സന്ദർശനവും കുറയക്കാനാവുമോ എന്നതിനെപ്പറ്റി മലയാളി ചിന്തിക്കേണ്ടത്