രാജീവ് ഗാന്ധി കോംപ്ലക്‌സിലേയ്ക്കു നഗരസഭ തിരിഞ്ഞു നോക്കാറേയില്ലെന്നതിനു തെളിവ് പുറത്ത്..! കെട്ടിടത്തിൽ രണ്ട് ഹാളുകളടക്കം 15 മുറിയുണ്ടെന്നു  പറയുന്ന നഗരസഭ, ജോസ്‌കോ ഗ്രൂപ്പ് മുറികളുടെ ഇടഭിത്തി ഇടിച്ചു നിരത്തി ഒറ്റ ഹാളാക്കിയതിനേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല; അനധികൃതമായി കെട്ടിയടച്ച സെല്ലർ പാർക്കിംങിനേ കുറിച്ച് ചോദിച്ചാൽ  എഞ്ചിനീയറിംഗ് വിഭാഗം കമ്പളിപ്പുതപ്പ്, കമ്പിളി പുതപ്പ് എന്ന് പറയും..!

രാജീവ് ഗാന്ധി കോംപ്ലക്‌സിലേയ്ക്കു നഗരസഭ തിരിഞ്ഞു നോക്കാറേയില്ലെന്നതിനു തെളിവ് പുറത്ത്..! കെട്ടിടത്തിൽ രണ്ട് ഹാളുകളടക്കം 15 മുറിയുണ്ടെന്നു പറയുന്ന നഗരസഭ, ജോസ്‌കോ ഗ്രൂപ്പ് മുറികളുടെ ഇടഭിത്തി ഇടിച്ചു നിരത്തി ഒറ്റ ഹാളാക്കിയതിനേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല; അനധികൃതമായി കെട്ടിയടച്ച സെല്ലർ പാർക്കിംങിനേ കുറിച്ച് ചോദിച്ചാൽ എഞ്ചിനീയറിംഗ് വിഭാഗം കമ്പളിപ്പുതപ്പ്, കമ്പിളി പുതപ്പ് എന്ന് പറയും..!

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: രാജീവ് ഗാന്ധി കോംപ്ലക്‌സ് നഗരസഭ ജോസ്‌കോയ്ക്കു മുഴുവനായി എഴുതിക്കൊടുത്തതുപോലെയാണ് സ്ഥിതി. രാജീവ് ഗാന്ധി കോംപ്ലക്‌സിലേയ്ക്കു നഗരസഭ തിരിഞ്ഞു നോക്കുന്നേയില്ലെന്നതിനു വ്യക്തമായ തെളിവും രേഖയുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരാവകാശ രേഖ. തേർഡ് ഐ ന്യൂസ് ലൈവിനു വിവരാവകാശ നിയമപ്രകാരം നഗരസഭ നൽകിയ മറുപടിയിൽ രാജീവ് ഗാന്ധി കോംപ്ലക്‌സിൽ രണ്ടു ഹാളുകൾ അടക്കം 15 മുറികൾ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ, ഈ മുറികളും ഹാളുകളും ഇടിച്ചു നിരത്തി ഒറ്റമുറി ആക്കിയതിനേ കുറിച്ച് ചോദിച്ചാൽ ബാധകമല്ലന്ന് പറയും.

രാജീവ് ഗാന്ധി കോംപ്ലക്സിൽ നഗരസഭ ഇതുവരെയും നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന ഒഴുക്കൻമട്ടിലുള്ള മറുപടിയാണ് നഗരസഭ നൽകിയത്. എന്നാൽ, രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജുവലറിയ്ക്കുള്ളിൽ കയറി നോക്കുന്ന ആർക്കും മനസിലാകുന്ന ഒരു കാര്യമുണ്ട്. ഈ കെട്ടിടത്തിനുള്ളിലെ മുറികളുടെ ഇടഭിത്തി മുഴുവൻ ഇടിച്ചു നിരത്തിയിരിക്കുകയാണ്. നാട്ടുകാർ മുഴുവൻ കാണുന്ന കാര്യം പക്ഷേ നഗരസഭ അധികൃതർ മാത്രം ഇതുവരെയും കണ്ടിട്ടില്ല. അവർക്ക് കൈക്കൂലി കിട്ടുന്ന പണത്തിലാണ് കണ്ണ്. കോട്ടയം നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ  നിരവധി ഉയരുന്നുണ്ടെങ്കിലും ഇതൊന്നും അധികൃതർ അറിയുന്നില്ല. അനധികൃത നിർമ്മാണങ്ങളിൽ പലതും നഗരസഭയുടെ വസ്തുവും റോഡും കൈയ്യേറി നിർമ്മിച്ചവയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ ഇടവേളകളിൽ, രണ്ടു വർഷം കൂടുമ്പോൾ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക പുതുക്കണമെന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടം നഗരസഭ അധികൃതർ പാലിച്ചിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഈ മറുപടികളിൽ എല്ലാം വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. നഗരസഭയ്ക്കു രാജീവ് ഗാന്ധികോംപ്ലക്‌സിൻമേൽ യാതൊരു നിയന്ത്രണങ്ങളും ഇല്ല. പുറത്തു നിന്നുള്ള ഏതോ അജ്ഞാത ശക്തികളാണ് രാജീവ് ഗാന്ധി കോംപ്ലക്‌സ് നിയന്ത്രിക്കുന്നത്. ഇതിനുള്ള  വീതവും ഇവർ  കൈപ്പറ്റുന്നുണ്ടെന്നാണ് കൃത്യമായി ലഭിക്കുന്ന വിവരം..! തുടരും