എം.സി റോഡ് എന്താണ് മീൻകടക്കാരുടെ തറവാട്ട് സ്വത്തോ..! ചവിട്ടുവരി ഇന്ത്യൻ കോഫി ഹൗസിന് സമീപം റോഡരിക് കയ്യേറി ഒറ്റ ദിവസം കൊണ്ട്  അനധികൃത മീൻ കട നിർമ്മിച്ചത് എഞ്ചിനീയറിംങ് വിഭാഗം അറിഞ്ഞില്ല; നഗരസഭ ജീവനക്കാർക്കും കൗൺസിലർമാർക്കും കൈക്കൂലി കൊടുത്താൽ നഗരസഭ ഓഫിസിൽ വരെ കോട്ടയത്ത് മീൻ വിൽക്കാം

എം.സി റോഡ് എന്താണ് മീൻകടക്കാരുടെ തറവാട്ട് സ്വത്തോ..! ചവിട്ടുവരി ഇന്ത്യൻ കോഫി ഹൗസിന് സമീപം റോഡരിക് കയ്യേറി ഒറ്റ ദിവസം കൊണ്ട് അനധികൃത മീൻ കട നിർമ്മിച്ചത് എഞ്ചിനീയറിംങ് വിഭാഗം അറിഞ്ഞില്ല; നഗരസഭ ജീവനക്കാർക്കും കൗൺസിലർമാർക്കും കൈക്കൂലി കൊടുത്താൽ നഗരസഭ ഓഫിസിൽ വരെ കോട്ടയത്ത് മീൻ വിൽക്കാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആർക്കും എന്തും ചെയ്യാനും, എന്തും കാണിക്കാനുമുള്ള സ്ഥലമായി കോട്ടയം നഗരസഭ മാറിയോ..! എം.സി റോഡരിക് കയ്യേറി, യാതൊരു അനുമതിയുമില്ലാതെ കെട്ടിട നിർമ്മാണ പ്രവർത്തനം നടത്തിയിട്ടും നഗരസഭയ്ക്ക് അറിഞ്ഞില്ല. വഴിയോരത്ത് മീൻ തട്ടിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ചെയ്ത് നാട്ടുകാരെ പറ്റിക്കുന്ന മീൻ കടയ്‌ക്കെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. എം.സി റോഡരികിൽ ചവിട്ടുവരി ഇന്ത്യൻ കോഫി ഹൗസിനു സമീപത്തെ റോഡരികാണ് അനധികൃത മീൻകച്ചവടക്കാർ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഇവിടെ ഞായറാഴ്ച വാഹനങ്ങൾ റോഡിൽ നിരത്തിയിട്ട് അതിൻ്റെ മറവിൽ പണി നടത്തുകയായിരുന്നു.എഞ്ചിനീയറിംങ് വിഭാഗത്തിൻ്റെ സഹായത്തോടെയാണ് അനധികൃത നിർമ്മാണം നടത്തിയത് എന്ന് വ്യാപക പരാതി ഉണ്ട്.ഒരു പാവപ്പെട്ടവൻ അഞ്ഞൂറ് സ്ക്വയർ ഫീറ്റ് വീട് നിർമിക്കാൻ അപേക്ഷയുമായി ചെന്നാൽ നൂറ് തവണ നടത്തുകയും നൂലാമാലകൾ പറയുകയും ചെയ്യുന്ന എഞ്ചിനീയറിംഗ് വിഭാഗമാണ് ഈ കൊള്ളയ്ക്ക് കൂട്ടുനില്ക്കുന്നത്

മാസങ്ങൾക്കു മുൻപാണ് എം.സി റോഡരികിൽ ഇന്ത്യൻ കോഫി ഹൗസിനു സമീപത്തെ റോഡരികിൽ സ്വകാര്യ വ്യക്തി മീൻ കച്ചവടം ആരംഭിച്ചത്. ഇവിടെ പടുത വലിച്ചു കെട്ടി യാതൊരു അനുമതിയുമില്ലാതെയായിരുന്നു മീൻ കച്ചവടം. ഇവിടെ നിന്നുള്ള മീൻ വെള്ളം അടക്കമുള്ള മാലിന്യങ്ങൾ റോഡരികിലേയ്ക്ക് ഒഴുക്കുന്നതായി നേരത്തെ തന്നെ പരാതിയും ഉയർന്നിരുന്നു. എന്നാൽ, ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കൊവിഡ് സ്ഥിതി അതിരൂക്ഷമാകുകയും, സംസ്ഥാനത്ത് എമ്പാടും 144 പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാൽ, ഈ സ്ഥിതിയിലും നിരവധി ആളുകളാണ് ഇവിടെ കൂടി നിന്നത്. അഞ്ചിലേറെ ആളുകൾ ഒരേ സമയം തന്നെ ഈ കടയിൽ എത്തിയിരുന്നു. ഇതിനെതിരെ നിരവധി തവണ പരാതിപ്പെട്ടെങ്കിലും ആരും നടപടിയെടുക്കാനുണ്ടായില്ലെന്നു നാട്ടുകാർ തന്നെ പരാതിപ്പെടുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുതൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചത്. റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് ആളുകളുടെ കാഴ്ച മറച്ച ശേഷമാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നഗരസഭയിലെ ഉന്നതർ അടക്കമുള്ളവർക്കു കൈക്കൂലി നൽകിയ ശേഷമാണ് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന പരാതിയുണ്ട്. എന്നാൽ, ഇവിടെ നടക്കുന്നത് അനധികൃത നിർമ്മാണ് എന്നറിഞ്ഞിട്ടു പോലും ഇതുവരെയും ഇവിടെ എത്താനോ നടപടിയെടുക്കാനോ ആരും തയ്യാറായിട്ടില്ല. നഗരസഭാ ഉന്നതർക്ക് കൈക്കൂലി കൊടുത്താൽ നഗരസഭാ കെട്ടിടം തന്നെ തീറെഴുതി തരും എന്ന നിലയിലാണ് കോട്ടയത്തെ അവസ്ഥ.