ഇടമലക്കുടി വനാതിർത്തിയിൽ നിന്നും ഉരുൾപെട്ടി ഒലിച്ചെത്തിയത് കൂറ്റൻ പാറകളും മലവെള്ളവും; അപകടം മണത്ത് വീടുകളിൽ നിന്നും ഇറങ്ങി ഓടിയവർക്ക് വിലങ്ങുതടിയായി പെട്ടിമുടി പുഴയിലെ കുത്തൊഴുക്ക്; പെട്ടിമുടി ദുരന്തത്തിൽ ഇനി കിട്ടാനുള്ളത് 48 പേരെ; സർവ്വതും നഷട്പ്പെട്ട് തോട്ടം തൊഴിലാളികൾ

ഇടമലക്കുടി വനാതിർത്തിയിൽ നിന്നും ഉരുൾപെട്ടി ഒലിച്ചെത്തിയത് കൂറ്റൻ പാറകളും മലവെള്ളവും; അപകടം മണത്ത് വീടുകളിൽ നിന്നും ഇറങ്ങി ഓടിയവർക്ക് വിലങ്ങുതടിയായി പെട്ടിമുടി പുഴയിലെ കുത്തൊഴുക്ക്; പെട്ടിമുടി ദുരന്തത്തിൽ ഇനി കിട്ടാനുള്ളത് 48 പേരെ; സർവ്വതും നഷട്പ്പെട്ട് തോട്ടം തൊഴിലാളികൾ

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: രാജമല പെട്ടിമുടി മണ്ണിടിച്ചിലിൽ ഇതുവരെ 18 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. രാവിലെ 8 മണി മുതൽ വൈകീട്ട് 4 മണി വരെ തേയില തോട്ടങ്ങളിൽ മഴയും മണ്ണും വക വക്കാതെ പണിയെടുത്ത് തളർന്ന് കിടന്നുറങ്ങിയ തോട്ടം തൊഴിലാളികൾക്ക് ഇന്നലത്തെ പ്രഭാതം കാണാൻ ഭാ​ഗ്യം ലഭിച്ചില്ല.

രാത്രിയിൽ പെയ്ത കനത്ത മഴയിൽ, ഇടമലക്കുടിയോട് ചേർന്നുള്ള വനാതിർത്തിയിൽ ഉരുൾപൊട്ടി കൂറ്റൻ പാറ കല്ലുകളും, മലവെള്ളവും വന്ന് പതിച്ചത് പെട്ടിമുടിയിൽ തോട്ടം തൊഴിലാളികൾ ഉറങ്ങിക്കിടന്നിരുന്ന ലയത്തിന് മുകളിലേക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. അതുകൊണ്ട് തന്നെ രക്ഷാ പ്രവർത്തനം വളരെ ശ്രമകരമാണ്. 48 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കണ്ണൻ ദേവൻ പ്ലാന്റേഷൻസിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

ലയങ്ങൾ നാമാവിശേഷമാക്കിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഹൈറേഞ്ച് മേഖല. അപകടത്തിൽ നിന്നും രക്ഷപെട്ട ഒരാളുടെ നില അതീവ ​ഗുരുതരമാണ്. ഉരുൾപൊട്ടൽ ശബ്ദം കേട്ട് ലയത്തിൽ നിന്നും ഇറങ്ങി ഓടിയ 9 പേർ തലനാരിഴക്കാണ് രക്ഷപെട്ടത്. ആറുമാസം പ്രായമായ ഒരു കുഞ്ഞിനേയും രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 10.45ന് ഉണ്ടായ അപകടം പുറം ലോകമറിയുന്ന് ഇന്നലെ രാവിലെയാണ്. പെട്ടിമുടി ദുരന്തത്തിന്റെ ഞെട്ടൽ മാറു മുമ്പ് കേരളത്തെ തേടി കരിപ്പൂർ വിമാനത്താവളത്തിലെ വിമാന അപകട വാർത്തയെത്തി. ഏതൊരു ദുരുത പശ്ചാത്തലങ്ങളും ട്രോളിക്കൊണ്ട് നേരിടുന്ന മലയാളിക്ക് ഇന്നലത്തെ ദിവസം ഭീതിയുടേതായിരുന്നു.

പെട്ടിമുടിയിൽ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങൾ പെട്ടിമുടിക്ക് സമീപമുള്ള ഷെഡിൽ സൂക്ഷിച്ചിരിക്കുകയാണ്. മോർട്ടറിയോ മറ്റ് സംവിധാനങ്ങളോ സ്ഥലത്തില്ല. ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇവിടെ തന്നെ സംസ്കരിക്കും. 30 മുറികളുള്ള നാല് ലയങ്ങളാണ് ദുരന്തത്തിൽ തകർന്നത്. 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്. എല്ലവരും തമിഴ്നാട് സ്വദേശികളാണ്. മൂന്നാർ മറയൂർ റൂട്ടിലെ പെരിയവര പാലം തകർന്നതും, സ്ഥലത്ത് മൊബൈൽ കവറേജ് ഇല്ലാത്തതും രക്ഷാ പ്രവർത്തനം ദുഷ്കരമാക്കി.