മരണപ്പെയ്ത്ത്: സംസ്ഥാനത്ത് ഇന്നലെ മാത്രം പൊലിഞ്ഞത് 38 ജീവനുകൾ; രാജമലയിൽ രാവിലെ  തിരച്ചിൽ പുനരാരംഭിച്ചു; കരിപ്പൂർ വിമാന അപകടത്തിൽ മരണ സംഖ്യ ഉയർന്നേക്കും

മരണപ്പെയ്ത്ത്: സംസ്ഥാനത്ത് ഇന്നലെ മാത്രം പൊലിഞ്ഞത് 38 ജീവനുകൾ; രാജമലയിൽ രാവിലെ തിരച്ചിൽ പുനരാരംഭിച്ചു; കരിപ്പൂർ വിമാന അപകടത്തിൽ മരണ സംഖ്യ ഉയർന്നേക്കും

Spread the love

സ്വന്തം ലേഖകൻ

കനത്ത മഴയില്‍ കേരളത്തിന് ഇന്നലെ നേരിടേണ്ടി വന്നത് രണ്ട് വലിയ ദുരന്തങ്ങളാണ്. ശക്തമായ മഴയെ തുടർന്ന് രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ 17 പേരുടെ മരണം ഇന്നലെ മാത്രം സ്ഥിരീകരിച്ചു. അപകടത്തിൽ പെട്ട നിരവധി ആളുകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലാണ്.

കനത്ത മഴയെ തുടർന്ന് മണ്ണിനടിയിൽ പെട്ടവർക്കായുള്ള തിരച്ചിൽ ഇന്നലെ നിർത്തി വച്ചിരുന്നു. ഇന്ന് രാവിലെ തന്നെ രക്ഷാ പ്രവർത്തനം പുനരാരംഭിച്ചു. സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള പ്രധാന മാർ​ഗമായ പെരിയവര പാലം തകർന്നത് രക്ഷ പ്രവർത്തനത്തിന് തിരിച്ചടിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ മഴയെ തുടര്ന്ന് കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ 19 മരണമാണ് പ്രാഥമികമായി റിപ്പോര്‍ട്ടുചെയ്യുന്നത്. ഏകദേശം 35 അടി താഴ്ചയിലേക്ക് വിമാനം വീഴുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.

വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നുമാണ് സൂചനകള്‍. പൈലറ്റും സഹപൈലറ്റും മരിച്ചിട്ടുണ്ട്. വിമാനത്തില്‍ 10 കുഞ്ഞുങ്ങളും അഞ്ചുവയസില്‍ താഴെയുള്ള 24 കുട്ടികളും ഉണ്ടായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് കനത്ത മഴയായിരുന്നതിനാല്‍ പൈലറ്റിന് റണ്‍വേ കാണാൻ സാധിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത്. വിമാനം റണ്‍വേയ്ക്ക് പുറത്തേയ്ക്ക് വീണു രണ്ടായി പിളര്‍ന്നിട്ടുണ്ട്.