പറക്കുമ്പോൾ പക്ഷി ഇടിച്ചാൽ പോലും നിശേഷം തകരുന്ന വിമാനം 35 അടി താഴ്ചയിലേക്ക് കൂപ്പ് കുത്തി തകർന്നിട്ടും പൊട്ടിത്തെറി ഉണ്ടാവാതിരുന്നത് ആശ്വാസം ; കൊറോണക്കാലത്തെ സാമൂഹിക അകലം ഉൾപ്പടെയുള്ളവ മറന്ന് രക്ഷാപ്രവർത്തനത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായതും അനുഗ്രഹം ; സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും വൻദുരന്തം ഒഴിവാക്കിയത് ക്യാപ്റ്റൻ സാഥെയുടെ മനക്കരുത്ത്

പറക്കുമ്പോൾ പക്ഷി ഇടിച്ചാൽ പോലും നിശേഷം തകരുന്ന വിമാനം 35 അടി താഴ്ചയിലേക്ക് കൂപ്പ് കുത്തി തകർന്നിട്ടും പൊട്ടിത്തെറി ഉണ്ടാവാതിരുന്നത് ആശ്വാസം ; കൊറോണക്കാലത്തെ സാമൂഹിക അകലം ഉൾപ്പടെയുള്ളവ മറന്ന് രക്ഷാപ്രവർത്തനത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായതും അനുഗ്രഹം ; സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും വൻദുരന്തം ഒഴിവാക്കിയത് ക്യാപ്റ്റൻ സാഥെയുടെ മനക്കരുത്ത്

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ രാത്രിയോടെ ഉണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്നും ജനങ്ങൾ ഇതുവരെ മുക്തരായിട്ടില്ല. പറക്കുന്നതിനിടയിൽ പക്ഷി ഇടിച്ചാൽ പോലും നിശേഷം തകരുന്ന വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ച് പല കഷ്ണങ്ങളായി തകർന്നിട്ട് കൂടിയും മരണം 19ൽ നിന്നു എന്നത് തന്നെയാണ് വലിയ ആശ്വാസം.

കൂപ്പ് കുത്തി തകർന്നിട്ടും പൊട്ടിത്തെറി ഉണ്ടാവാതിരുന്നതാണ് വലിയ അനുഗ്രഹമായി മാറി.മഴയുണ്ടായിരുന്നെങ്കിലും ഇത്തരം വിമാനാപകടത്തിൽ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത വളരെ കൂടുതലായിരുന്നു.അങ്ങനെ സംഭവിച്ചെങ്കിൽ ആരും പ്രതീക്ഷിക്കാത്തത്ര വലിയ ദുരന്തമായി കരിപ്പൂർ വിമാനാപകടം മാറിയെനെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്രവലിയൊരു അപകടത്തിന് സാധ്യത ഉണ്ടായിരുന്നിട്ട് കൂടിയിട്ടും സാങ്കേതിക തകാരാറുമൂലം വിമാനം നിലത്തിറക്കിയപ്പോഴും അപകടത്തിന്റെ ആക്കം കുറച്ചത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്റ്റൻ സാഥെയുടെ മനക്കരുത്താണ്. വിമാനത്താവളത്തിന്റെ 300 മീറ്റർ മാത്രം ദൂരെ ജനവാസ പ്രദേശമാണ്. അതുകൊണ്ട് തന്നെ ഒരു പൊട്ടിതെറി ഉണ്ടായാൽ അത് ആ പ്രദേശത്ത് ഉണ്ടാക്കുമായിരുന്ന ആഘാതം ഊഹിക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല.

ഗിയർബോക്‌സിലെ തകരാറ് തിരിച്ചറിഞ്ഞ് ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനത്തിലെ ഇന്ധനം പരമാവധി കുറയ്ക്കുകയായിരുന്നു. വലിയൊരു അപകടത്തിന് സാധ്യത ഉണ്ടായിട്ടും മരണം 19ൽ ഒതുങ്ങിയതും ഭാഗ്യം കൊണ്ട് മാത്രം. അപകടം ഉണ്ടായപ്പോൾ തന്നെ കോവിഡ് കാലത്തെ സാമൂഹിക അകല പാലിക്കൽ മറന്ന് ജനം ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിന് എത്തിയതും ദുരന്തത്തിന്റെ ആഴം കുറച്ചു.

അപകടമുണ്ടായി പെട്ടെന്നു തന്നെ പല സ്ഥലങ്ങളിൽനിന്ന് രക്ഷാപ്രവർത്തനത്തിനായി ആളുകൾ ഒഴുകി എത്തി. ഇത് പരമാവധി ആളുകളെ പുറത്തെടുക്കുന്നതിനും ആശുപത്രിയിൽ എത്തിക്കുന്നതിനും സഹായിച്ചു. നാട്ടുകാരും വിമാനത്താവള ജീവനക്കാരും ചേർന്നാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീടാണ് പൊലീസും ഫയർഫോഴ്‌സും ആരോഗ്യ പ്രവർത്തകരുമെല്ലാം രക്ഷാ ദൗത്യത്തിന് എത്തുകായിരുന്നു.

അപകടം സംഭവിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആളുകളെ ആശുപത്രികളിലേയ്ക്കു മാറ്റിയത് ആൾനഷ്ടത്തിന്റെ തോത് കുറച്ചെന്നും രക്ഷാപ്രവർത്തകർ പറയുന്നു. വിമാനം അതിവേഗത്തിൽ 35 അടി താഴ്ചയിലേയ്ക്ക് പതിച്ചതിനാൽ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ]