രാജമലയിൽ മലയിടിഞ്ഞ് 15 മരണം ; നാല് ലയങ്ങൾ പൂർണ്ണമായും തകർന്നു : മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

രാജമലയിൽ മലയിടിഞ്ഞ് 15 മരണം ; നാല് ലയങ്ങൾ പൂർണ്ണമായും തകർന്നു : മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: കനത്ത മഴയെ തുടർന്ന് മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 15 പേരുടെ മരണം സ്ഥിരീകരിച്ച് മുഖ്യമന്ത്രി. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെയുള്ളവരാണ് മരിച്ചത്. ഇനിയും 50 പേരെ കണ്ടെത്താനുണ്ട്.

അപകടത്തിൽ നാല് ലയങ്ങൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇവിടെ 36 മുറികളിലായി 20 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നു. 78 പേരായിരുന്നു താമസിച്ചിരുന്നത്. അപകടത്തിൽപ്പെട്ട പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിരാജ് (48), .ശിവകാമി (38),.വിശാൽ (12), രാമലക്ഷ്മി (40), .മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43 ), കൗസല്യ (25), തപസിയമ്മാൾ (42), സിന്ധു (13), നിതിഷ് (25), പനീർശെൽവം (5), ഗണേശൻ(40) എന്നിവരാണ് മരിച്ചത്.

മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളിൽ പലതും പൂർണമായും മണ്ണിനടിയിലായി എന്നാണ് വിവരം.

അപകടത്തിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്. എന്നാൽ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് കാലാവസ്ഥ പ്രതികൂലമാണ്. കനത്ത മഴയും മഞ്ഞും ഉള്ളതിനാൽ നിലവിൽ എയർലിഫ്റ്റിംഗ് സാധ്യമല്ലാത്ത സ്ഥിതിയാണ് എന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയത്.

ഇരവികുളം നാഷണൽ പാർക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താൽക്കാലികപാലം ഒലിച്ചുപോയിരുന്നു. ഇതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Tags :