രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

സ്വന്തം ലേഖകൻ മൂന്നാര്‍: വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ചിട്ട മൂന്നാര്‍ രാജമല രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുറക്കും.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ. അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്.വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം […]

പെട്ടിമുടി ദുരന്തം : രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി ; ആകെ മരണം 51 ആയി ; ഇനിയും കണ്ടെത്താനുള്ളത് 19 പേരെ

സ്വന്തം ലേഖകൻ മൂന്നാർ : രാജമല പെട്ടിമുടി ദുരന്തത്തിൽ കാണാതായ നിന്നും രണ്ട് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു.അപകടം നടന്ന് അഞ്ചാം ദിനമായ ഇന്ന് രാവിലെ തുടർന്ന തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ ലഭിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നു. മണ്ണിടിച്ചിലിൽ തകർന്ന ലയങ്ങളിൽ താമസിക്കുന്നവരെക്കുറിച്ച് കണ്ണൻദേവൻ കമ്പനി നൽകിയ കണക്ക് അനുസരിച്ച് ഇനി 19 മൃതദേഹങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്. ദുരന്തം നടന്ന് ആദ്യ ദിനത്തിൽ 12 പേരെ രക്ഷപെടുത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്നും 16 കിലോമീറ്റർ ചുറ്റളിവിലാണ് പരിശോധന […]

പെട്ടിമുടി ദുരന്തം : തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് ; ഇനി കണ്ടെത്താനുള്ളത് 21 പേരെ കൂടി ; കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികൾ

സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്തെ നടുക്കിയ രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. ഇനി കണ്ടെത്താനുള്ളത് 21 പേരെ കൂടി. നിലവിൽ മരണ സംഖ്യ 49 ആയി. ഇനി കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള പുഴകൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം തിരച്ചിൽ നടന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയിൽ […]

രാജമല ദുരന്തം : ആറുപേരുടെ മൃതദേഹം കൂടി കണ്ടെത്തി ; മൃതദേഹങ്ങൾ കണ്ടെത്തിയത് സമീപത്തെ പുഴയിൽ നിന്നും ; മരണസംഖ്യ 49 ആയി

സ്വന്തം ലേഖകൻ ഇടുക്കി : കേരളക്കരയെ ഞെട്ടിച്ച ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിന് സമീപത്തെ പുഴയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർ ഫോഴ്‌സിന്റെ സ്‌കൂബ ടീം അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് അരമണിക്കൂറിന്റെ ഇടവേളകളിൽ രണ്ട് മൃതദേഹങ്ങൾ വീതം കണ്ടെത്തിയത്. ഉരുൾപൊട്ടി വന്നപ്പോൾ ഇവർ സമീപത്തെ പുഴയിലേക്ക്ഒലിച്ചു പോയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങളും ലയങ്ങളിലെ വസ്തുവകകളുടെയും […]

രാജമല ദുരന്തം : മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി ; മരണസംഖ്യ 41 ആയി ഉയർന്നു ; ഇനി കണ്ടെത്താനുള്ളത് 29 പേരെ കൂടി

സ്വന്തം ലേഖകൻ ഇടുക്കി: കേരളത്തെ നടുക്കിയ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്ന് പേരുടെ കൂടി മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഉരുൾപ്പൊട്ടലിലെ മരണസംഖ്യ 41 ആയി ഉയർന്നു. ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുൾപ്പൊട്ടലിൽ കാണാതായ 29 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. ഉരുൾപൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്.കൂടാതെ ഉരുൾപ്പൊട്ടൽ ഉണ്ടായ സ്ഥലത്ത് ചെളിയും പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നതിനാൽ തെരച്ചിൽ നടത്തുന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളി് ഉയർത്തുന്നുണ്ട്. ശനിയാഴ്ചയോടെ […]

രാജമലയിൽ മലയിടിഞ്ഞ് 15 മരണം ; നാല് ലയങ്ങൾ പൂർണ്ണമായും തകർന്നു : മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

സ്വന്തം ലേഖകൻ മൂന്നാർ: കനത്ത മഴയെ തുടർന്ന് മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 15 പേരുടെ മരണം സ്ഥിരീകരിച്ച് മുഖ്യമന്ത്രി. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെയുള്ളവരാണ് മരിച്ചത്. ഇനിയും 50 പേരെ കണ്ടെത്താനുണ്ട്. അപകടത്തിൽ നാല് ലയങ്ങൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇവിടെ 36 മുറികളിലായി 20 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നു. 78 പേരായിരുന്നു താമസിച്ചിരുന്നത്. അപകടത്തിൽപ്പെട്ട പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. ഗാന്ധിരാജ് (48), .ശിവകാമി (38),.വിശാൽ (12), രാമലക്ഷ്മി (40), .മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി […]