പ്രവാസികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അത്മാർത്ഥത കാട്ടണം : മോൻസ് ജോസഫ് എം.എൽ.എ

പ്രവാസികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അത്മാർത്ഥത കാട്ടണം : മോൻസ് ജോസഫ് എം.എൽ.എ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് മഹാമാരി മൂലം വിദേശത്ത് കുടുങ്ങി കിടക്കുന്ന നമ്മുടെ സഹോദരൻമാരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അത്മാർത്ഥത കാട്ടണം എന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.

പ്രവാസികളെ നാട്ടിലെത്തിക്കാൻ ക്രിയാത്മകമായ ഇടപെടീൽ നടത്താതെ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ രാഷ്ട്രിയ നേട്ടമുണ്ടാക്കാനുള്ള മൽസരം മാത്രമാണ് നടത്തുന്നത് എന്നും മോൻസ് ജോസഫ് എം.എൽ.എ കുറ്റപെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധൃക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ , യൂത്ത് ഫ്രണ്ട് ( എം) സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, മൈക്കിൾ ജയിംസ്, ജയിസൺ ജോസഫ് , അരുൺ മാത്യു, ഷില്ലറ്റ് അലക്സ്,അഭിലാഷ് കൊച്ചു പറമ്പിൽ, ജിബിൻ, നിഖിൽ തുരുത്തിയിൽ, ബിയാൻ, തുടങ്ങിയവർ പ്രസംഗിച്ചു.