റവന്യൂ ജീവനക്കാരുടെ  കൂട്ടഅവധി ജില്ലയിൽ 60 ശതമാനം ജീവനക്കാർ പങ്കെടുത്തു

റവന്യൂ ജീവനക്കാരുടെ കൂട്ടഅവധി ജില്ലയിൽ 60 ശതമാനം ജീവനക്കാർ പങ്കെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം : വില്ലേജ് ഓഫീസറുടെ ശമ്പളസ്കെയിൽ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക,
വി.എഫ്.എ, ഓഫീസ് അറ്റൻഡൻ്റ് സ്ഥാനകയറ്റം അട്ടിമറിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ റവന്യൂ വകുപ്പിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട്

കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന കൂട്ട അവധി എടുത്ത് പ്രതിഷേധത്തിൽ 60 % ജീവനക്കാരും പങ്കെടുത്തെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യുവും സെക്രട്ടറി ബോബിൻ വി .പി .യും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കളക്ട്രേറ്റിൽ 160 ജീവനക്കാരിൽ 90 പേരും അവധി എടുത്തു . കോട്ടയം , മീനച്ചിൽ , ചങ്ങനാശ്ശേരി , വൈക്കം , കാഞ്ഞിരപ്പള്ളി താലൂക്കുകളിലും ഭൂരിപക്ഷം പേരും അവധി എടുത്ത് പ്രതിഷേധത്തിൽ പങ്കുചേർന്നെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.