സംസ്ഥാനത്ത് 211 പേർക്കു കൊവിഡ്; 201 പേർ രോഗവിമുക്തർ; സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; 27 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; സെക്രട്ടറിയേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനും രോഗം; കോട്ടത്ത് 14 പേർക്കും രോഗം

സംസ്ഥാനത്ത് 211 പേർക്കു കൊവിഡ്; 201 പേർ രോഗവിമുക്തർ; സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; 27 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; സെക്രട്ടറിയേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനും രോഗം; കോട്ടത്ത് 14 പേർക്കും രോഗം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 211 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദിവസവും ഇന്നാണ്. സംസ്ഥാനത്ത് ഇന്ന് 201 പേർക്കു കൊവിഡ് നെഗറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 130 ഹോട്ട് സ്‌പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നും എത്തിയവരാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 39 പേർക്കും കൊവിഡ് പോസിറ്റീവാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. ഏറെ ഭയപ്പെടുത്തുന്നത് സംസ്ഥാനത്ത് ഇന്നു മാത്രം സമ്പർക്കത്തിലൂടെ 27 പേർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ആറു പേർ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ്. എയർ ക്രൂവിലുള്ള ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിനു മുന്നിൽ സെക്യൂരിറ്റി ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസർകോട് ഏഴ്, പത്തനംതിട്ട ഏഴ്,ഇടുക്കി രണ്ട് വയനാട് ഒന്ന് എന്നിങ്ങനെയാണ് പോസ്റ്റിവ് ആയവരുടെ കണക്ക്. നെഗറ്റീവ് ആയവരുടെ കണക്ക് ഇങ്ങനെയാണ് – തിരുവനന്തപുരം അഞ്ച്, പത്തനംതിട്ട് 29, ആലപ്പുഴ രണ്ട്, കോട്ടയം 16, എറണാകുളം 20, തൃശൂർ അഞ്ച്, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12 എന്നിങ്ങനെയാണ്.

4964 പേർക്കു സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2098 പേർ ചികിത്സയിൽ നിലവിൽ കഴിയുന്നുണ്ട്.  1.77 ലക്ഷം പേർ നിരീക്ഷണത്തിൽ കഴിയുമ്പോൾ 2984 പേർ ആശുപത്രിയിലുണ്ട്.