കേരളം  ഭ്രാന്താലയമോ? സ്വന്തമെന്ന് കരുതിയവർ തന്നെ ജീവനനെടുക്കുന്നു; 2017 മുതല്‍ പ്രണയപ്പകയില്‍ പൊലിഞ്ഞത് 12 ജീവന്‍

കേരളം ഭ്രാന്താലയമോ? സ്വന്തമെന്ന് കരുതിയവർ തന്നെ ജീവനനെടുക്കുന്നു; 2017 മുതല്‍ പ്രണയപ്പകയില്‍ പൊലിഞ്ഞത് 12 ജീവന്‍

സ്വന്തം ലേഖിക

പത്തനംതിട്ട: കഴിഞ്ഞ നാളുകളിൽ സംസ്ഥാനത്ത് നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

സ്വന്തമെന്ന് കരുതിയവർ തന്നെ പ്രണയപക മൂലം അന്ധകരായി മാറുന്നു. പ്രണയപ്പകയില്‍ 2017 മുതല്‍ 2021 ഒക്ടോബര്‍ വരെ കൊല്ലപ്പെട്ടത് 12 പേര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമസ്ഥതാബോധം, പങ്കാളിയോടുള്ള സംശയം, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ പലതും സ്നേഹം കൊണ്ടാണെന്ന് പ്രണയത്തിലാകുന്നവര്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതെല്ലാം സ്വഭാവ വൈകല്യത്തിന്റെ ലക്ഷണങ്ങളാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പുതിയ കാലഘട്ടത്തില്‍ കുട്ടികളുടെ മാനസിക നില തിരിച്ചറിയാന്‍ പോലും രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെന്ന് മാനസിക രോഗ വിദഗ്ദ്ധര്‍ പറയുന്നു. തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഭേദമാകുമെങ്കിലും പലരും അത് മനസിലാക്കുന്നില്ല. ഇതാണ് അപകടകരമായ സാഹചര്യത്തിലേക്ക് കുട്ടികളെ തള്ളിവിടുന്നത്

പ്രണയപ്പകയുടെ ഇരകള്‍ (2017 മുതല്‍)

 2017 ഫെബ്രുവരി- കോട്ടയം ആര്‍പ്പൂക്കര സ്‌കൂള്‍ ഒഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ കേളേജ് വിദ്യാര്‍ത്ഥിനി ലക്ഷ്മിയെ പൂര്‍വ വിദ്യാര്‍ത്ഥി ആദര്‍ശ് പെട്രോളൊഴിച്ച്‌ കത്തിച്ചു. ഇരുവരും പൊള്ളലേറ്റ് മരിച്ചു

 ജൂലായ് 22- വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പത്തനംതിട്ട, കടമനിട്ട സ്വദേശി ശാരികയെ സമീപവാസിയായ സജില്‍ തീ കൊളുത്തി കൊന്നു

 2019 മാര്‍ച്ച്‌ 12- തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനി കവിതയെ പ്രതി അജില്‍ റെജി മാത്യു കുത്തിയ ശേഷം പെട്രോളൊഴിച്ച്‌ കത്തിച്ചു

 ഏപ്രില്‍ 4- പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തൃശൂര്‍ സ്വദേശി നീതുവിനെ പ്രതി നിധീഷ് കുത്തിപ്പരിക്കേല്‍പ്പിച്ച്‌ പെട്രോളൊഴിച്ച്‌ കത്തിച്ചു.

 ജൂണ്‍ 16- വള്ളികുന്നം സ്റ്റേഷനിലെ പൊലീസുകാരി സൗമ്യയെ സഹപ്രവര്‍ത്തകന്‍ അജാസ് കാറിടിച്ച്‌ വീഴ്ത്‌തിയ ശേഷം പെട്രോളൊഴിച്ച്‌ കത്തിച്ചു

 ജൂണ്‍ 19- പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശി ദൃശ്യയെ പ്രതി വീനീഷ് കുത്തിക്കൊന്നു

 ഒക്ടോബര്‍ 10- കൊച്ചി, കാക്കനാട്, ദേവികയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതി മിഥുന്‍ തീ കൊളുത്തിക്കൊന്നു.

 2020 ജനുവരി 6- പ്രണയത്തില്‍ നിന്ന് പിന്‍മാറിയ തിരുവനന്തപുരം, കാരക്കോണം സ്വദേശി അഷിതയെ കഴുത്തറുത്ത ശേഷം ഓട്ടോഡ്രൈവര്‍ അനു ആത്മഹത്യ ചെയ്തു.

 ജൂണ്‍ 7- പ്രണയത്തില്‍ നിന്ന് പിന്‍മാറിയ കൊച്ചി, കലൂര്‍ താന്നിപ്പള്ളി വീട്ടില്‍ ഇവ ആന്റണിയെ (ഗോപിക) കൊന്ന് പ്രതി സഫര്‍ഷ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു

 2021 ജൂലായ് 30- കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ച്‌ കൊന്ന ശേഷം പ്രതി രാഖില്‍ സ്വയം വെടിവച്ചു.

 ആഗസ്റ്റ് 31- നെടുമങ്ങാട് സ്വദേശി സൂര്യ ഗായത്രിയെ പ്രതി അരുണ്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി കുത്തിക്കൊന്നു

 ഒക്ടോബറില്‍ 1- പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്കെത്തിയ തലയോലപ്പറമ്ബ് സ്വദേശി നിഥിനയെ പ്രതി അഭിഷേക് കഴുത്തറുത്ത് കൊന്നു

വിഷാദവും നിരാശയും എല്ലാ രോഗത്തേയും പോലെ തന്നെയാണ്. ഇത് മാനസിക രോഗ വിദഗ്‌ദ്ധൻ്റെ അടുത്തെത്തിയാല്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കും. ഇല്ലെങ്കിൽ ഇനിയും ജീവനുകൾ പൊലിയാം.