കൊല്ലത്ത്  സർക്കാർ ആശുപുത്രിയിൽ ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം; മാലിദീപിലേക്ക് ഫിസീഷ്യന്‍, അനസ്തെറ്റിസ്റ്റ്

കൊല്ലത്ത് സർക്കാർ ആശുപുത്രിയിൽ ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം; മാലിദീപിലേക്ക് ഫിസീഷ്യന്‍, അനസ്തെറ്റിസ്റ്റ്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി നവംബര്‍ 27ന് അഭിമുഖം നടത്തും.

ലാബ് ടെക്നിഷ്യന്‍ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക. ലാബ് ടെക്നിഷ്യന്‍മാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എല്‍.ടി, ബി.എസ്സി എം.എല്‍.റ്റി, എം.എസ്.സി എം.എല്‍.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ആര്‍.ടി.പി.സി.ആര്‍. ലാബില്‍ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്‌.എസി.സി പ്ലസ്ടു, ആര്‍.ടി.പി.സി.ആര്‍, മൈക്രോബയോളജി ലാബില്‍ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്കു പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോപതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

മാലിദീപിലേക്ക് ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍

മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. ഏകദേശം 3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്ബളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 28 .കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബരായ 1800 425 3939 ല്‍ ബന്ധപ്പെടുക.

ലൈബ്രറി അസിസ്റ്റന്റ് ദിവസവേതന നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ ഡിസംബര്‍ ആറിന് രാവിലെ 11ന് ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ (1 നം.) ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് www.img.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍; വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും വില്ലേജ് റിസോഴ്‌സപേഴ്‌സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ല്‍ ലഭ്യമാണ്. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10 നകം സി.ഡബ്ല്യൂ.സി ബില്‍ഡിംഗ്‌സ്, 2-ാം നില, എല്‍.എം.എസ്.കോമ്ബൗണ്ട്, പാളയം, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2724696.