കർഷക ബിൽ പിൻവലിക്കാൻ തിരുവാർപ്പിൽ കോൺഗ്രസ് ധർണ്ണ

കർഷക ബിൽ പിൻവലിക്കാൻ തിരുവാർപ്പിൽ കോൺഗ്രസ് ധർണ്ണ

സ്വന്തം ലേഖകൻ

കോട്ടയം : കേന്ദ്ര ഗവൺമെൻ്റ് പാർലമെൻ്റിൽ പാസാക്കിയ കർഷക വിരുദ്ധ കാർഷിക ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് , കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങളം പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി.

കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡൻറ് റൂബി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങളം രവി , വി എ വർക്കി ,അൻവർ പാഴൂർ ,സുമേഷ് കാഞ്ഞിരം ,സതീഷ് ഫിലിപ്പ് ,സക്കീർ ചങ്ങമ്പള്ളി , ഒ എൻ സുരേഷ് , ദീപ്തി സത്യൻ , മുരളീകൃഷ്ണൻ , ലിജോ പാറെകുന്നുംപുറം ,

സോണി മണിയാംകേരി, നൗഫൽ മുഹമ്മദ്, മുഹമ്മദ് ഷാജി , കെ ആർ മോനിച്ചൻ ,എമിൽ വാഴത്തറ എന്നിവർ പ്രസംഗിച്ചു. ധർണ്ണാ സമരത്തിന് അനീഷ് കെ തമ്പി , അജി കോട്ടയ്ക്കൻ , മൂസ്സാ കൊട്ടാരം ,

സുകുമാരൻ തുണ്ടിയിൽ , പ്രോമിസ് കാഞ്ഞിരം , സാലിച്ചൻ മണിയാങ്കേരി , മോൻസി ഓത്താറ്റിൽ , ബിജീഷ് ഓത്താറ്റിൽ തുടങ്ങിയവർ നേത്രുത്വം നൽകി.