പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 5ലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശി ജീവനൊടുക്കി

സ്വന്തം ലേഖകന്‍ തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായ ഗൃഹനാഥന്‍ ജീവനൊടുക്കി. അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം കൊക്കാട്ടുചിറ മുരുകഭവനില്‍ കെ. വിജയകുമാറാണ് (58) പുളിക്കീഴ് പാലത്തില്‍ നിന്ന് പമ്പാനദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരിയുടെ മധ്യഭാഗത്തുനിന്ന് നദിയിലേക്ക് ചാടുന്നത് കണ്ട ബൈക്ക് യാത്രികന്‍ പുളിക്കീഴ് പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് നദിയില്‍ മുങ്ങിക്കൊണ്ടിരുന്ന വിജയകുമാറിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പണം നഷ്ടമായതിനെത്തുടര്‍ന്ന് ഏറെ നാളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഏറെക്കാലം വിദേശത്തായിരുന്ന […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: കോട്ടയം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ശാഖകള്‍ അടച്ചുപൂട്ടാനും ആസ്തികള്‍ കണ്ടുകെട്ടാനും ജില്ലാ കളക്ടറുടെ ഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെ ജില്ലയിലെ പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ മുഴുവൻ അടച്ച് പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുഴുവൻ അടച്ചു പൂട്ടാനാണ് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവിട്ടത്. സംസ്ഥാനത്ത് ആദ്യമായി പോപ്പുലർ ഫിനാൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് ചങ്ങനാശേരിയിലായിരുന്നു. തുടർന്നാണ് റാന്നിയിൽ അടക്കം കേസുകൾ ഉണ്ടായത്. ഇതേ തുടർന്ന് എല്ലാ കേസുകളും റാന്നിയിലേയ്ക്ക് കൈമാറിയിരുന്നു. കോട്ടയം ജില്ലയിൽ മണർകാട് , ചങ്ങനാശേരി , കറുകച്ചാൽ എന്നിവിടങ്ങളിലാണ് പോപ്പുലർ ഫിനാൻസിന് ഷോറൂം ഉണ്ടായിരുന്നത്. ഈ ഷോറൂമുകൾ […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം ; നടപടി നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന്

സ്വന്തം ലേഖകൻ പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ നീക്കം. പോപ്പുലർ ഫീനാൻസിൽ നിക്ഷേപം നടത്തിയിരുന്ന നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനായാണ് സർക്കാർ ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത്. കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനോ വിൽക്കുന്നതിനോ ആണ് സർക്കാർ നീക്കം. 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി അന്വേഷണ സംഘം കണ്ടെത്തുകയും […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ റിയ ആൻ തോമസ് പിടിയിലായത് നിലമ്പൂരിൽ നിന്നും ; കേസ് അന്വേഷണത്തിനായി സി.ബി.ഐ എത്തുന്നതിന് മുൻപ് തന്നെ അച്ഛനും അമ്മയും മക്കളും പിടിയിലായത് കൂടത്തായി ഹീറോ കെ.ജി സൈമണിന്റെ ഇടപെടലിലൂടെ ; കേസിൽ നിർണ്ണായകമായത് എല്ലാ പരാതികളിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നു കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് അന്വേഷണ സംഘത്തിന്റെ പിടിയിൽ. നിലമ്പൂരിൽ നിന്നുമാണ് കോന്നി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം റിയയെ അറസ്റ്റ് ചെയ്തത്. കേസിൽ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി റിയയുടെ അഭിഭാഷകർ അറിയിച്ചിരുന്നു. എന്നാൽ, ഇതിന് പുറമെ കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : ഒരോ പരാതിയിലും പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി ; കേസിൽ ഒറ്റ എഫ്.ഐ.ആർ മതിയെന്ന ഡി.ജി.പിയുടെ ഉത്തരവിനും സ്റ്റേ

സ്വന്തം ലേഖകൻ കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ. ഇതിന് പുറമെ പോപ്പുലർ ഫിനാൻസിന്റെ ബ്രാഞ്ചുകളിലെ സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണം എന്നും കേസ് സി ബി ഐയ്ക്ക് വിടാനുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കേസിൽ ഒറ്റ എഫ് ഐ ആർ മതി എന്ന ഡിജിപിയുടെ ഉത്തരവിനും കോടതി സ്‌റ്റേ നൽകി. അതേസമയം കേസിൽ പ്രത്യേകമായി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് […]