പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം..!! വിദ്യാര്‍ഥിയ്ക്കും ആയയ്ക്കും പരിക്ക്
സ്വന്തം ലേഖകൻ പത്തനംതിട്ട : റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഒരു വിദ്യാർഥിയ്ക്കും ആയയ്ക്കും പരിക്കേറ്റു.ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിത്യനും ആയയ്ക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് സൂചന. അതേസമയം ആദിത്യനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ […]