play-sharp-fill

ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു..! ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം..! പരാതി

സ്വന്തം ലേഖകൻ കോഴിക്കോട്: യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം.ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ അക്രമി സംഘം മർദ്ദിച്ചതായി പരാതി. ഇരിങ്ങോടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടതത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തന്നെ അക്രമി സംഘം മർദ്ദിച്ചതായി യുവാവ് പറഞ്ഞു. സിനിമ കണ്ടശേഷം നഗരത്തിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം ഉണ്ടായതിന് പിന്നാലെ പൊലീസിൽ പരാതി നൽകി. ദമ്പതികളുടെ […]

ഓവർടേക്ക് ചെയ്യുന്നതിൽ തർക്കം; ബൈക്കുമായെത്തി ബസ് തടഞ്ഞു..! ടയറിൽ ചവിട്ടി കയറി ഡ്രൈവറെ കുത്തി..! ബൈക്ക് യാത്രികനെതിരെ കേസ്

സ്വന്തം ലേഖകൻ പാലക്കാട്:പട്ടാമ്പിയിൽ ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപരുക്കേൽപ്പിച്ചു. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന ദർശൻ ബസിലെ ഡ്രൈവർ ആഷിഖിനാണ് മർദ്ദനമേറ്റത്. ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവറെ മർദ്ദിച്ചത്. ഓവർടേക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബസിൽ നിന്ന് ആളെയിറക്കുന്ന സമയത്ത് ബൈക്കിന് കടന്നു പോകാൻ സ്ഥലം നൽകയില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. പരിക്കേറ്റ ബൈസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ബസ് ഡ്രൈവറുടെ പരാതിയിൽ പട്ടാമ്പി പൊലീസ് ബൈക്ക് യാത്രികൻ അലിക്കെതിരെ കേസെടുത്ത് നടപടികൾ സ്വീകരിച്ചു.

മദ്യപിച്ച് ലക്കുകെട്ട് വിവാഹ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് എട്ടിൻ്റെ പണികൊടുത്ത് വധു; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ നല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ അടിച്ച്‌ ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് വധു കൊടുത്തത് മുട്ടൻ പണി. വിവാഹത്തില്‍ നിന്ന് വധു പിന്മാറുക മാത്രമല്ല യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അസമിലെ നല്ലബാരിയിലാണ് സംഭവം.കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ഡപത്തില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്. വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു മുഹൂര്‍ത്തം. കാര്‍മ്മികനും ബന്ധുക്കളും വിളിച്ചിട്ടും വരന്‍ ഉണരാതെ വരികയും മദ്യത്തിന്‍റെ മണം മണ്ഡപത്തില്‍ വ്യാപിക്കുകയും ചെയ്തതിന് പിന്നാലെ […]

അയൽവാസിയായ വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം ; ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കരമനയിൽ അയൽവാസിയായ വീട്ടമ്മയെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് കരമന പൊലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ രാധാമണി എന്ന സ്ത്രീയെയാണ് ഇയാൾ ആക്രമിച്ചത് . ഇവരുടെ മകനും ആക്രമണത്തിൽ പരിക്കേറ്റു. അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടി കൂടുകയായിരുന്നു. കരമന സി.ഐ സുജിത്, എസ്.ഐമാരായ […]

പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്‌കൂട്ടർ നൽകി;ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ; വിധി മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേത്

സ്വന്തം ലേഖകൻ മലപ്പുറം: പതിനേഴുകാരന് സ്‌കൂട്ടർ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂട്ടിലങ്ങാടി കൂരിവീട്ടിൽ റിഫാക്ക് റഹ്‌മാൻ (33)നെയാണ് മജിസ്ട്രേറ്റ് എ എ അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്‌മാൻ 25000 കോടതിയിൽ അടച്ചു. 2022 ഒക്ടോബർ 19നാണ് കേസിന് ആസ്പദമായ സംഭവം. ഇയാൾ പിതൃസഹോദര പുത്രനായ 17കാരന് പൊതുറോഡിൽ ഓടിക്കാൻ സ്‌കൂട്ടർ നൽകിയത്. മലപ്പുറത്ത് […]

വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളുമടക്കം മോഷണം; മാസങ്ങളായി പോലീസിനെ ചുറ്റിച്ച പ്രതികളെ ഒടുവിൽ വലയിലാക്കി…!

സ്വന്തം ലേഖകൻ കസബ : വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളുമടക്കം മോഷണം നടത്തിയ എലപ്പുള്ളി ചാത്തംപുള്ളി വെങ്കൊടി സ്വദേശികളായ വിനോദ് (42), സുഭാഷ് (36) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. സംശയം തോന്നി പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം പുറത്തായത്. പിന്നീട് കൂട്ടുപ്രതിയെക്കൂടി പിടികൂടുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വേങ്ങോടി സ്വദേശി ഗിരീഷിന്റെ വീടിന്റെ ഗെയ്റ്റ് നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടാക്കള്‍ ഗെയ്റ്റ് വില്‍പന നടത്തിയ സ്ഥലമേതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി […]

ലഹരിക്കടിമപ്പെട്ട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം ; ആംബുലൻസിൽ കയറ്റുന്നതിനിടെ ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിച്ചു ; സംഭവം തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ തൃശൂർ: ലഹരിക്കടിപ്പെട്ട് പരാക്രമം കാണിച്ച യുവാവിനെ ആംബുലൻസിൽ കയറ്റുന്നതിനിടെ ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. ലഹരിക്കടിപ്പെട്ട് യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ആക്ട്സ് ആംബുലൻസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) പോലീസ് സ്റ്റേഷനിൽ പരാക്രമം കാണിച്ചത്. സ്റ്റേഷനിലെത്തി വനിതാ എസ്ഐയെ അടക്കം പുലഭ്യം പറയുകയായിരുന്നു നവീൻ. […]

അമിതവേഗത്തിലെത്തി സ്കൂട്ടറിലിടിച്ചു ; ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തി, നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ എത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു ; മൂന്നംഗ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചാരുംമൂട്: അമിതവേഗത ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. അടൂർ കണ്ണംങ്കോട് ഷൈജു മൻസിൽ ഷൈജു (35), ഭരണിക്കാവ് ഇലിപ്പക്കുളം കാട്ടിലേത്ത് പുത്തൻവീട്ടിൽ നസീം (21), കരുനാഗപ്പള്ളി തൊടിയൂർ കൊങ്കി കിഴക്കതിൽ ഷിഹാബ് (36) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അക്രമത്തിൽ പരിക്കേറ്റ ആദ്ദിക്കാട്ടുകുളങ്ങര തുണ്ടിൽ ദാവൂദ് മൊയ്തീൻ (40) നെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കെ പി റോഡിൽ […]

ബലാത്സംഗ കേസിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; പിരിച്ചു വിടാതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ ബോധിപ്പിക്കണം ; ഇന്‍സ്പെക്ടര്‍ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്; പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ പതിനൊന്ന് മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ഡിജിപി നോട്ടീസ് നൽകി. പിരിച്ചുവിടൽ നടപടിയുടെ തുടർച്ചയായാണ് നേരിട്ട് ഹാജരാകാനുള്ള നോട്ടീസ്. പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് പി ആർ സുനു. ബലാത്സംഗം ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ടിരുന്നു. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി […]

വീടിന്റെ മതിലിനെ ചൊല്ലി തർക്കം; അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : മണിമലയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ഈസ്റ്റ് ശ്രീ വിശാഖ് വീട്ടിൽ രാജശേഖരൻ പിള്ള മകൻ ശരത് കുമാർ ടി.ആർ (31) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസി കൂടിയായ വാഴൂർ ചെങ്കല്ലേപള്ളി ഭാഗത്തുള്ള കുര്യൻ ജോയ് എന്നയാളെയാണ് ആക്രമിച്ചത്. ശരത്തിന്റെ വീടിന്റെ മതിൽ റോഡിലേക്ക് ഇറക്കി കോൺക്രീറ്റ് ചെയ്തതിനെതിരെ കുര്യൻ ജോയ് ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. ഇതിനിടയിൽ ശരത് കൈവശമുണ്ടായിരുന്ന കുറുവടി കൊണ്ട് ഇയാളെ ആക്രമിക്കുകയുമായിരുന്നു. […]