നടുറോഡിൽ “വാടാ പോടാ ” വിളിയുമായി എസ് ഐ മാർ; പ്രബോഷൻ എസ് ഐക്ക് സല്യൂട്ട് അടിക്കാത്തതാണ് പ്രശ്നമെന്ന് ഗ്രേഡ് എസ് ഐയും; ട്രാഫിക് നിയന്ത്രിക്കാതെ മൊബൈലിൽ കളിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നമെന്ന് പ്രൊബേഷൻ എസ് ഐയും; യൂണിഫോമിൽ നിന്ന് എസ് ഐ മാർ നടത്തിയ ചിന്നം വിളി കാഴ്ചക്കാർക്ക് കൗതുകമായി.

നടുറോഡിൽ “വാടാ പോടാ ” വിളിയുമായി എസ് ഐ മാർ; പ്രബോഷൻ എസ് ഐക്ക് സല്യൂട്ട് അടിക്കാത്തതാണ് പ്രശ്നമെന്ന് ഗ്രേഡ് എസ് ഐയും; ട്രാഫിക് നിയന്ത്രിക്കാതെ മൊബൈലിൽ കളിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നമെന്ന് പ്രൊബേഷൻ എസ് ഐയും; യൂണിഫോമിൽ നിന്ന് എസ് ഐ മാർ നടത്തിയ ചിന്നം വിളി കാഴ്ചക്കാർക്ക് കൗതുകമായി.

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടുറോഡിൽ വാടാ പോടാ വിളിയുമായി രണ്ട് എസ് ഐ മാർ. അതും യൂണിഫോമിൽ ഡ്യൂട്ടിക്കിടെ.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജങ്ഷനില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജങ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എസ്.എ.പി. ക്യാമ്ബിലെ എസ്‌ഐ. അനില്‍കുമാറും വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ. അഭിഷേകും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

സംഭവത്തില്‍ എസ്‌ഐ. അനില്‍കുമാറിനെതിരെ പ്രൊബേഷന്‍ എസ്‌ഐ.അഭിഷേക് മേലധികാരിക്ക് പരാതി നല്‍കി.

വട്ടിയൂര്‍ക്കാവ് ജംഗ്ഷനില്‍ വെഹിക്കിള്‍ ചെക്കിങ് പോയിന്റില്‍ താന്‍ എത്തിയ സമയം കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്ന അനില്‍ കുമാര്‍ ഫോണില്‍ കളിച്ചുകൊണ്ട് ഇരിക്കുന്നതാണ് കണ്ടതെന്നും വാഹന പരിശോധന നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറഞ്ഞെന്നുമാണ് പരാതിയില്‍.

‘താന്‍ പോടോ, താന്‍ ആരാ എന്നോട് പറയാന്‍. താന്‍ ഇവിടുത്തെ ട്രെയിനിങ് എസ് ഐ അല്ലേ എന്നും പോടാ … നിന്നെയൊക്കെ പേടിക്കേണ്ട ഗതികേട് എനിക്കില്ല’ എന്നും പറയുകയുണ്ടായെന്ന് പരാതിയില്‍ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം അവിടെയുണ്ടായിരുന്ന പൊതുജനങ്ങള്‍ കേള്‍ക്കാന്‍ ഇടയായി. ഇത് തനിക്ക് മാനസികമായി വിഷമം ഉണ്ടാക്കിയിട്ടുള്ളതാണ്. അനില്‍ കുമാറില്‍ നിന്നും മുന്‍പും ഇത്തരത്തിലുള്ള പെരുമാറ്റം മറ്റ് സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. പൊലീസ് സേനയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ യാതൊരു അച്ചടക്കവും ഇല്ലാതെ പെരുമാറുന്ന അനില്‍ കുമാറിനെതിരെ മേല്‍നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേ സമയം പ്രൊബേഷന്‍ എസ്‌ഐയെ സല്യൂട്ട് ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് വാക്കേറ്റമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊലീസ് വാഹനത്തില്‍ വരികയായിരുന്ന അഭിഷേകിനെ അനില്‍കുമാര്‍ സല്യൂട്ട് ചെയ്തില്ല. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ അഭിഷേക് സല്യൂട്ട് ചെയ്യാത്തതിന്റെ കാരണം ചോദിച്ച്‌ ദേഷ്യപ്പെട്ടു. ഇതോടെ ഇരുവരും തര്‍ക്കം തുടങ്ങി

തുടര്‍ന്ന് വാഹനത്തില്‍ കയറി മുന്നോട്ടുപോയ അഭിഷേക് തിരിച്ചെത്തി. വാഹനപരിശോധന നടത്തുകയായിരുന്നതിനാല്‍ അപ്പോഴും എസ്‌ഐ. അനില്‍കുമാര്‍ സല്യൂട്ട് ചെയ്തില്ല.
അനില്‍കുമാറിനോടൊപ്പം വാഹനപരിശോധന നടത്തുകയായിരുന്ന രണ്ട് ഹോം ഗാര്‍ഡുകളും സല്യൂട്ട് നല്‍കുകയും ചെയ്തു. ഇതോടെ വീണ്ടും അഭിഷേക് അനില്‍കുമാറുമായി വഴക്കും വാക്കേറ്റവുമായി.

പൊലീസുകാരായതിനാല്‍ കടകളില്‍ ഉള്ളവരോ അതുവഴി കടന്നുപോയവരോ പ്രശ്‌നത്തില്‍ ഇടപെട്ടില്ല.

എന്നാൽ ഗ്രേഡ് എസ് ഐ അനിൽ കുമാർ സ്ഥിരം പ്രശ്നക്കാരനാണെന്നും, സഹപ്രവർത്തകരോടടക്കം മോശമായി പെരുമാറുന്നയാളാണെന്നും റിപ്പോർട്ടുകളുണ്ട്.