കൊവിഡ് കാലത്ത് വീട്ടിൽ ഭക്ഷണം കഴിച്ചത് സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും കിറ്റിലൂടെ; വീട്ടിൽ കഞ്ഞിവയ്ക്കാൻ കാശില്ലെന്നു പറഞ്ഞ് കരഞ്ഞവർ  ലോക്ക് ഡൗൺ മാറ്റിയതോടെ ബാറിനും ബിവറേജിനും മുന്നിൽ  അഞ്ഞൂറിന്റെ നോട്ടുകളുമായി ക്യൂ നിൽക്കുന്നു; ബാറുകൾക്കും ബിവറേജുകൾക്കും മുന്നിലെ നീണ്ട ക്യൂ വീഡിയോ കാണാം; കോവിഡ് കാലത്ത് സൗജന്യ കിറ്റ് വാങ്ങി ഭക്ഷണം കഴിച്ചവർ പണം സ്വരൂപിച്ചത് മൂക്കറ്റം കുടിക്കാനോ?

കൊവിഡ് കാലത്ത് വീട്ടിൽ ഭക്ഷണം കഴിച്ചത് സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും കിറ്റിലൂടെ; വീട്ടിൽ കഞ്ഞിവയ്ക്കാൻ കാശില്ലെന്നു പറഞ്ഞ് കരഞ്ഞവർ ലോക്ക് ഡൗൺ മാറ്റിയതോടെ ബാറിനും ബിവറേജിനും മുന്നിൽ അഞ്ഞൂറിന്റെ നോട്ടുകളുമായി ക്യൂ നിൽക്കുന്നു; ബാറുകൾക്കും ബിവറേജുകൾക്കും മുന്നിലെ നീണ്ട ക്യൂ വീഡിയോ കാണാം; കോവിഡ് കാലത്ത് സൗജന്യ കിറ്റ് വാങ്ങി ഭക്ഷണം കഴിച്ചവർ പണം സ്വരൂപിച്ചത് മൂക്കറ്റം കുടിക്കാനോ?

ഏ.കെ. ശ്രീകുമാർ

കോട്ടയം: കൊവിഡ് കാലത്ത് സന്നദ്ധ സംഘടനകളും സഹകരണ സംഘങ്ങളും സർക്കാരും നൽകിയ കിറ്റുകളിലൂടെ കുടുംബത്തിന്റെ പട്ടിണിമാറ്റിയവർ ലോക്ക് ഡൗണിൽ ഇളവ് നൽകി മദ്യശാലകൾ തുറന്നതോടെ ബാറുകൾക്കും ബിവറേജുകൾക്കും മുന്നിൽ ക്യൂ നിൽക്കുന്നു.

സർക്കാരിന്റെ നിയന്ത്രണങ്ങളിലെ ഇളവുകൾ എല്ലാം ആഘോഷമാക്കി രംഗത്തിറങ്ങിയത് ഇവരാണ്. യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ എല്ലാവരും കൂട്ടത്തോടെ ബാറിനും ബിവറേജിനും മുന്നിൽ നിരന്നു നിന്നതോടെ ആഘോഷമായി മാറി. സാമൂഹിക അകലം ഉറപ്പാക്കാൻ ബാറുകളുടെയും ബിവറേജുകളുടെയും മുന്നിൽ പൊലീസ് കാവൽ നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര മാസത്തോളം നീണ്ട അടച്ചിടലിനു ശേഷം വ്യാഴാഴ്ചയാണ് ബാറുകളും ബിവറേജുകളും സംസ്ഥാനത്ത് തുറന്നത്.

ഈ കഴിഞ്ഞ ഒന്നര മാസം സംസ്ഥാനം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലായിരുന്നു. യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളും നടന്നിരുന്നില്ല. വാഹനങ്ങൾ ഓടിയിരുന്നില്ല, ഓട്ടോറിക്ഷകൾ സർവീസ് നടത്തിയിരുന്നില്ല, സാധാരണക്കാരായ ആളുകൾക്ക് തൊഴിലിനും ഭക്ഷണത്തിനും യാതൊരു മാർഗവുമുണ്ടായിരുന്നില്ല.

സർക്കാർ റേഷൻ കടകൾ വഴി കിറ്റുകൾ വാങ്ങിക്കഴിച്ചാണ് ഈ കുടിയന്മാരുടെയെല്ലാം കുടുംബം ലോക്ക് ഡൗൺ കാലത്ത് കഴിഞ്ഞിരുന്നത്.

പട്ടിണിയാകേണ്ടെന്നു കരുതി പല സന്നദ്ധ സംഘടനകളും ഈ വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു. കൂലിപ്പണിക്കാർ, ഓട്ടോ ഡ്രൈവർമാർ, സ്വകാര്യ ബസ് തൊഴിലാളികൾ എന്നിവരെല്ലാം ഈ പ്രശ്‌നത്തിന്റെ ദുരിതം അനുഭവിച്ചവരാണ്. ഇവരുടെയെല്ലാം വീടുകളിൽ ആശ്വാസമായത് സർക്കാരും സന്നദ്ധ സംഘടനകളും നൽകിയ കിറ്റായിരുന്നു.

എന്നാൽ, ലോക്ക് ഡൗണിനു ശേഷം ബിവറേജുകൾ തുറന്നതോടെ ഇവിടെ കാവൽ നിന്നതെല്ലാം ഈ സാധാരണക്കാരായിരുന്നു എന്നതാണ് ഏറെ വേദനാജനകം. കൈലിയും ബനിയനും ഉടുത്ത് കയ്യിൽ  അഞ്ഞൂറിന്റെ നോട്ടുകളുമായാണ്  ബാറുകൾക്കും ബിവറേജുകൾക്കും മുന്നിൽ സാധാരണക്കാരായ ആളുകൾ ക്യൂ നിന്നത്.

ഇവരെല്ലാം വീട്ടിൽ പട്ടിണികിടന്ന കാലത്തും പണം സ്വരൂപീച്ച് വച്ചിരുന്നത് ബാറിലും ബിവറേജിലും കൊടുക്കാനായിരുന്നു.

വീട്ടിൽ കുടുംബം പട്ടിണികിടന്നപ്പോൾ സർക്കാരിന്റെ സൗജന്യത്തിന് കൈനീട്ടിയ ഇവർ പിന്നെ നോക്കിയത്, സർക്കാർ ബാറും ബിവറേജും തുറക്കുന്നതിനു വേണ്ടിയാണ്. ഈ സാധാരണക്കാരുടെ കുടുംബം പട്ടിണിയാക്കുന്ന മദ്യം എന്ന വിപത്തിനെപ്പറ്റി ഇവരാരും സംസാരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്വം.