play-sharp-fill
സംസ്ഥാനം നിപ്പ വയറസിന്റെ പിടിയിൽപ്പെട്ട് ശ്വാസം നിലച്ചപ്പോൾ സ്വന്തം ജീവൻ നൽകി രോഗികൾക്കായി പ്രവർത്തിച്ച, നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഒരു നോവായി നിറഞ്ഞു നിൽക്കുന്ന ഒരു പേരുണ്ട് സിസ്റ്റർ ‘ലിനി ‘. നമുക്കോരോരുത്തർക്കും   ജീവൻ നഷ്ടമാക്കേണ്ടി വന്ന സിസ്റ്റർ ലിനിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ഇത്തവണത്തെ അവാർഡ് സീനിയര്‍ നഴ്സിങ് ഓഫിസര്‍ വി.സിന്ധുമോള്‍ക്ക്.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ നഴ്സിങ് ഓഫിസര്‍ വി.സിന്ധുമോള്‍ക്ക്.

ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനതല നഴ്സസ് ദിനാഘോഷ ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ആര്‍. ഭുവനേന്ദ്രന്‍ നായരുടെയും ഡി. വിജയമ്മയുടെയും മകളായ സിന്ധുമോള്‍ മണക്കാട് ഓക്സ്ഫോര്‍ഡ് സ്കൂളിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എം. ബിജുവിന്റെ ഭാര്യയാണ്. മക്കള്‍: അനന്യ, അനീന.

Tags :